
കേരളത്തിനെതിരെ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം കടുത്തനിലയിലാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
ഈ വര്‍ഷം എടുക്കാവുന്ന ആകെ കടമെടുപ്പ് പരിധിയില്‍ 17,000ത്തിലധികം കോടി രൂപയാണ് വെട്ടിക്കുറവ് വരുത്തിയത്. അവസാന മൂന്ന് മാസക്കാലം 12,000 കോടി രൂപയാണ് കിട്ടേണ്ടത്. അത് 5900 കോടിയിലധികം വെട്ടിക്കുറച്ച് പകുതിയില്‍ താഴെ മാത്രമെ നമുക്ക് കിട്ടുന്നുള്ളൂ. ഇതുകൂടാതെ ജിഡിപി, ജിഎസ്ഡിപി കണക്കാക്കുന്നതിന്റെ കുറവുമുണ്ട്. ഫൈനല്‍ ഓവറുകളില്‍ നിയമവിരുദ്ധമായ കളി നടത്തുന്നുവെന്ന് പറഞ്ഞതുപോലെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ 17നാണ് വെട്ടിക്കുറവ് വരുത്തിയെന്ന് അറിയിപ്പ് കിട്ടുന്നത്. 24ന് കേന്ദ്രത്തെ നേരിട്ട് കണ്ട് കാര്യങ്ങള്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ന് കേന്ദ്ര ധനകാര്യമന്ത്രി സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ഇക്കാര്യങ്ങള്‍ അറിയിക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിനുള്ള വിഹിതങ്ങള്‍ ഇല്ലാതാക്കുന്നതും കടമെടുപ്പ് വെട്ടിക്കുറച്ചതും യുഡിഎഫിന് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളാണെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തില്‍ കാര്യങ്ങളൊന്നും മുടങ്ങിയിട്ടില്ല. സ്ത്രീ സുരക്ഷാ പെന്‍ഷനും യുവാക്കള്‍ക്കുള്ള കണക്ട് ടു വര്‍ക്ക് പദ്ധതിയുമെല്ലാം സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ചവയാണ്. കടുത്ത സാമ്പത്തിക ഉപരോധത്തിലും ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നുവെന്ന് കണ്ടിട്ടാകും കേന്ദ്ര നടപടി. കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തിലുണ്ടായ നേട്ടങ്ങളുണ്ട്. അതൊന്നും അവര്‍ക്ക് പിടിക്കുന്നില്ല. ഇത് സര്‍ക്കാരിന്റെ മാത്രം പ്രശ്നമല്ല. സംസ്ഥാനത്തിന്റെ പ്രശ്നമാണ്. കേരളത്തോട് ആത്മാര്‍ത്ഥതയും താല്പര്യവും ഉണ്ടെങ്കില്‍ ഇത് കോണ്‍ഗ്രസ് ഉന്നയിക്കണം. എല്‍ഡിഎഫിന്റെ സമരത്തോട് സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ വേറെ സമരം നടത്താമല്ലോയെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.