23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 25, 2024
October 11, 2024
October 6, 2024
October 4, 2024
September 27, 2024
September 27, 2024
September 27, 2024
September 26, 2024
September 12, 2024

നെയ്യാറ്റിൻകരയില്‍ പട്ടാപകല്‍ ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ 6 പവന്റെ മാല കവര്‍ന്നു

Janayugom Webdesk
തിരുവനന്തപുരം
March 18, 2024 4:41 pm

പട്ടാപകല്‍ ബൈക്കില്‍ എത്തിയ സംഘം സ്ത്രീയുടെ മാല കവര്‍ന്നു. നെയ്യാറ്റിൻകര പ്ലാമൂട്ട് കടയിലാണ് ഞെട്ടിക്കുന്ന സംഭവം. വിരാലി സ്വദേശിനിയായ ലിജിയുടെ മാലയാണ് കവർന്നത്. ലിജിയും ഇരുചക്രവാഹനം ഓടിച്ച് പോവുകയായിരുന്നു. റോഡരികില്‍ സ്കൂട്ടര്‍ നിര്‍ത്തി ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തോട്ട് തിരിയാൻ ശ്രമിക്കുകയായിരുന്നു ലിജി. ഇതിനിടെ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ലിജിയെ ആക്രമിച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

ഡ്രൈവിങ് പരിശീലനത്തിന് എത്തിയതായിരുന്നു ലിജി. മോഷ്ടക്കാളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ലിജി സ്കൂട്ടറില്‍ നിന്നും വീണു. സ്കൂട്ടറില്‍ നിന്ന് വീണ ലിജിക്ക് പരിക്കേറ്റു. ആറു പവന്‍റെ സ്വര്‍ണ്ണമാലയാണ് തട്ടിയെടുത്തത്. മാല പിടിച്ചുപറിക്കുന്നതിനിടെ ലിജി നിലത്ത് വീണെങ്കിലും അക്രമികള്‍ മാലയുമായി കടന്നുകളയുകയായിരുന്നു. നിലത്ത് നിന്ന് എഴുന്നേറ്റ് ലിജി ബഹളം വെച്ചെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. സംഭവത്തില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: Chain snatch­ing in broad day­light on busy road in neyyattinkara
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.