22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026

ചക്കക്കൊമ്പനെ കാറിടിച്ചു; ഡ്രൈവര്‍ക്ക് ഉള്‍പ്പെടെ പരിക്ക്

Janayugom Webdesk
ഇടുക്കി
May 23, 2023 9:52 pm

കൊച്ചി-ധനുഷ്ക്കോടി ദേശീയ പാതയില്‍ പൂപ്പാറയ്ക്കും ചിന്നക്കനാലിനുമിടയില്‍ ചക്കക്കൊമ്പനെ കാറിടിച്ചു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം. പൂപ്പാറ ചൂണ്ടല്‍ സ്വദേശി തങ്കരാജിന്റെ വാഹനമാണ് ഇടിച്ചത്. തങ്കരാജ് ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. 

അപകടം നടന്ന ഉടനെ ആന അക്രമാസക്തനാകുകയും കാറിന്റെ മുന്‍ഭാഗം ചവിട്ടി തകര്‍ക്കുകയും ചെയ്തു. അപകടത്തില്‍ ആനയ്ക്ക് പരിക്കേറ്റിട്ടുണ്ടോയെന്നത് സംബന്ധിച്ച് പരിശോധന ബുധനാഴ്ച നടക്കും. ഇരുട്ടായതിനാല്‍ റോഡില്‍ ആന നില്‍ക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പരിക്കേറ്റവരെ തേനി മെ‍ഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗരുതരമല്ലെന്നാണ് വിവിരം.

Eng­lish Summary;Chakkakomban was hit by a car; includ­ing injuries to the driver

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.