23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

സീനിയർ ഹാൻഡ്‌ബോളിൽ ചാമ്പ്യന്മാരെ ഇന്നറിയാം

Janayugom Webdesk
കൊച്ചി
November 5, 2024 11:06 pm

രണ്ടാമത്തെ വേഗതയേറിയ ഗെയിംസ്‌ ഇനമെന്നറിയപ്പെടുന്ന ഹാൻഡ്‌ബോളിൽ ആദ്യദിവസം സീനിയർ വിഭാഗത്തിൽ നടന്നത്‌ കനത്ത മത്സരം. മധ്യകേരളത്തിലെ ജില്ലകൾ കയ്യടക്കിയിരുന്ന ഹാൻഡ്‌ബോൾ മത്സരങ്ങൾ മലബാർ മേഖലയിലെ സ്കൂളുകളിലേക്ക്‌ ചേക്കറിയതോടെയാണ്‌ മത്സരത്തിന്‌ വീറും വാശി കൂടിയത്‌. ഈ വിഭാഗത്തിൽ ഇന്നലെ 20 മത്സരങ്ങളിൽ മഴ മൂലം 18 എണ്ണം പൂർത്തിയാക്കിയതോടെ ഇന്ന്‌ ആവേശം തീർക്കുന്ന സെമിഫൈനൽ മത്‌സരങ്ങൾക്ക്‌ പുത്തൻകുരിശ്‌ എംജിഎം ഹയർ സെക്കന്‍ഡറി സ്കൂൾ വേദിയാകും. 

നിലവിലെ ചാമ്പ്യൻമാരായ കൊല്ലവും തിരുവനന്തപുരവുമെല്ലാം കനത്ത മത്സരങ്ങൾ നേരിട്ടാണ്‌ അവസാന റൗണ്ടുകളിലേക്ക്‌ കടന്നത്‌. സ്കൂൾ അധ്യാപകരെ കൂടാതെ വിവിധ കോച്ചുമാരെ ഇറക്കിയാണ്‌ പരിശീലനങ്ങൾ കൊഴുപ്പിച്ചത്‌. ഇതോടെ പല മത്സരങ്ങളും പരിശീലകർ തമ്മിലുളള മത്സരം കൂടിയായി. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നും മത്സരത്തിന്‌ ടീമുകൾ സജ്ജമായെത്തി. കേരളത്തിൽ ജനകീയമായി ഹാൻഡ്‌ബോൾ മാറുകയാണെന്ന്‌ കായികാധ്യാപകനായ ജിബി വി പേരേപ്പാടൻ ജനയുഗത്തോട്‌ പറഞ്ഞു. ചെലവ്‌ കുറഞ്ഞ ഇനമായതിനാൽ സ്കൂളുകൾക്കും ഹാൻഡ്‌ബോളിനോട്‌ താല്പര്യമുണ്ട്‌. ഇന്നും തീ പാറുന്ന പോരാട്ടമാണ്‌ നടക്കുക. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആദ്യ സെമിയിൽ തൃശൂരും തിരുവനന്തപുരവും ഏറ്റുമുട്ടും. മലപ്പുറവും കണ്ണൂരും തമ്മിലാണ്‌ രണ്ടാം സെമിഫൈനൽ നടക്കുക. സീനിയർ വിഭാഗത്തിലെ ആൺകുട്ടികളുടെ മത്സരത്തിൽ കോഴിക്കോടും കാസർകോടും തമ്മിലാണ്‌ ആദ്യമത്സരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.