
വിവിധ ക്രിക്കറ്റ് ലീഗുകളില്‍ പങ്കെടുക്കുന്ന ടീമുകളൊന്നിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ടി20 ടൂര്‍ണമെന്റ് വീണ്ടും തിരിച്ചെത്തിയേക്കും. കഴിഞ്ഞ ദിവസം നടന്ന ഐസിസി വാർഷിക യോഗത്തിൽ ടൂര്‍ണമെന്റ് പുനരാരംഭിക്കാന്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡുകൾ അനുകൂല നിലപാടെടുത്തതായാണ് സൂചന. അടുത്ത വര്‍ഷം സെപ്റ്റംബറോടെ ടൂര്‍ണമെന്റ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014ലായിരുന്നു ചാമ്പ്യൻസ് ലീഗ് അവസാനമായി നടന്നത്. ഇന്ത്യയില്‍ നടന്ന ഈ ടൂര്‍ണമെന്റില്‍ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സ് കിരീടം നേടിയിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കുകയാണെങ്കില്‍ താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നിയമങ്ങൾ തീരുമാനിക്കുക ഐസിസിക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. പല താരങ്ങളും വ്യത്യസ്ത ടൂർണമെന്റുകളിൽ ഒന്നിലധികം ടീമുകൾക്കായി കളിക്കുന്നുണ്ട്. ചിലപ്പോൾ ഐപിഎൽ ടീമുകൾ നിക്ഷേപം നടത്തിയിരിക്കുന്ന വിദേശത്തെ അവരുടെ തന്നെ ടീമുകളിൽ ഒരേ താരങ്ങൾ കളിക്കുന്നുണ്ടാവും. അതേസമയം വാർഷിക യോഗത്തിൽ ദ്വിതല ടെസ്റ്റ് സംവിധാനം ചർച്ച ചെയ്തപ്പോൾ അംഗങ്ങൾ അനുകൂല നിലപാട് സ്വീകരിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്ന ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും തീരുമാനമായതായാണ് വിവരം. നിലവില്‍ ഒമ്പത് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. ഇത് 12 ആയി ഉയര്‍ത്താനാണ് ഐസിസി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രകടനം അനുസരിച്ച് സ്ഥാനക്കയറ്റവും തരംതാഴ്ത്തലും ഉണ്ടാകും. ആറ് ടീമുകൾ വീതം രണ്ട് ഗ്രൂപ്പുകളാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.