30 April 2024, Tuesday

ചാമ്പ്യന്‍സ് ലീഗ് ടി20 തിരിച്ചെത്തുന്നു !

Janayugom Webdesk
ന്യൂഡല്‍ഹി
April 4, 2024 3:25 pm

ചാമ്പ്യന്‍സ് ലീഗ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് തിരിച്ചെത്തിയേക്കും. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനമായാല്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം ചാമ്പ്യന്‍സ് ലീഗ് വീണ്ടും ആരാധകരെ ആവേശം കൊള്ളിക്കാന്‍ എത്തും. 

മത്സരങ്ങളുടെ തിരക്കേറിയ ഷെഡ്യൂളുകളാണ് ചാമ്പ്യന്‍സ് ലീഗ് നടത്തുന്നതില്‍ ആശങ്കയായിരിക്കുന്നത്. ലോകത്തെ വിവിധ ടി20 ഫ്രാഞ്ചൈസികള്‍ മുഖാമുഖം വരുന്ന ടൂർണമെന്റാണ് ചാമ്പ്യന്‍സ് ലീഗ് ടി20. ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയും ചേർന്ന് 2008ലാണ് ചാമ്പ്യന്‍സ് ലീഗ് ടി20ക്ക് തുടക്കമിട്ടത്. 2009 മുതല്‍ 2014 വരെയുള്ള ആറ് വര്‍ഷമാണ് ചാമ്പ്യന്‍സ് ലീഗ് ടി20 ടൂര്‍ണമെന്റ് നടന്നത്. നാല് തവണ ഇന്ത്യയിലും രണ്ട് തവണ ദക്ഷിണാഫ്രിക്കയിലും വച്ചാണ് ടൂര്‍ണമെന്റ് നടന്നത്. പത്ത് വര്‍ഷം മുന്‍പാണ് അവസാനമായി ടി20 ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റ് നടന്നത്. 2014ല്‍ ഇന്ത്യയില്‍ നടന്ന ടൂര്‍ണമെന്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു ചാമ്പ്യന്മാര്‍. ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യന്‍സും രണ്ട് വീതവും ന്യൂ സൗത്ത് വെയ്‍ല്‍സും സിഡ്നി സിക്സേഴ്സും ഓരോ കിരീടവും നേടി. 

Eng­lish Summary:Champions League T20 is back!
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.