5 March 2026, Thursday

Related news

February 16, 2026
December 12, 2025
December 2, 2025
November 24, 2025
November 1, 2025
October 24, 2025
September 26, 2025
September 19, 2025
March 12, 2025
January 9, 2025

ആഡ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബുനായിഡു നാളെ സത്യപ്രതിജ്ഞചെയ്യും

Janayugom Webdesk
ന്യൂഡല്‍ഹി
June 11, 2024 3:24 pm

ആഡ്രാപ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു നാളെ സത്യപ്രതിജഞ ചെയ്യും. നാളെ 11.27ന് വിജയവാഡയിലെ ഗണവാരം വിമാനത്താവളത്തിന് സമീപമുള്ള കേസരപ്പള്ളി ഐടി പാര്‍ക്കില്‍ ആണ് സത്യപ്രതിജ്ഞ ചടങ്ങ്.

പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കമുള്ള പ്രമുഖര്‍ ചടങ്ങിനെത്തും ഇത് നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്ര പ്രദേശിന്റെ മുഖ്യമന്ത്രിയാകുന്നത്. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷിയോഗമാണ് നായിഡുവിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പില്‍ ടിഡിപി സഖ്യം വന്‍ വിജയമാണ് നേടിയത്.

ആദ്യമായി 1995ലാണ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയാകുന്നത്. തുടര്‍ച്ചയായി രണ്ടുതവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന അദ്ദേഹം 2004ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. സംസ്ഥാനം വിഭജിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വീണ്ടും മുഖ്യമന്ത്രിയായി. 2019ല്‍ വൈഎസ് ജഗന്‍മോഹനോട് ദയനീയമായി പരാജയപ്പെട്ടു. 

Eng­lish Summary:
Chan­drababu Naidu will take oath as Chief Min­is­ter of Andhra Pradesh tomorrow

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.