ചന്ദ്രയാന്‍-3, ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി എംകെ-3 യുമായി സംയോജിപ്പിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ). ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലാണ് സംയോജനം പൂര്‍ത്തിയാക്കിയത്. ബംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിലാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിനുള്ള പേലോഡ് വിജയകരമായി കൂട്ടിയോജിപ്പിച്ചത്. ശേഷം ശ്രീഹരിക്കോട്ടയിലെത്തിച്ച് ജിഎസ്എല്‍വി എംകെ-3 യുമായി സംയോജിപ്പിച്ചു.
എന്നാല്‍ ചന്ദ്രയാൻ 3 വിക്ഷേപണ ദിവസം ഐഎസ്ആര്‍ഒ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 12നും 19നും ഇടയിലാകും വിക്ഷേപണം എന്നാണ് പ്രതീക്ഷിക്കുന്നത്. സാധ്യമായതില്‍ ഏറ്റവും അടുത്ത തീയതിയില്‍ ചന്ദ്രയാൻ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാൻ എസ് സോമനാഥ് വ്യക്തമാക്കി. ചന്ദ്രയാൻ‑2ന്റെ പിന്തുടര്‍ച്ചയായിട്ടാണ് ചന്ദ്രയാൻ‑3 വിക്ഷേപിക്കുന്നത്. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്താനാണ് ചന്ദ്രയാൻ‑3 ലക്ഷ്യമിടുന്നത്. ഒരു തദ്ദേശീയ ലാൻഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍, റോവര്‍ എന്നിവ ദൗത്യത്തിലുണ്ടാകും. എന്നാല്‍ ഓര്‍ബിറ്റര്‍ ഉണ്ടായിരിക്കില്ല.
English Summary: Chandrayaan‑3 launch
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.