19 January 2026, Monday

Related news

November 16, 2023
October 27, 2023
September 22, 2023
September 21, 2023
September 20, 2023
September 18, 2023
September 17, 2023
September 15, 2023
September 14, 2023
September 6, 2023

ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണം ജൂലൈയില്‍

Janayugom Webdesk
ബംഗളൂരു
May 22, 2023 11:03 pm

ഐഎസ്ആർഒയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ജൂലൈ 12 ന് നടക്കും. തീയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ 12ന് വിക്ഷേപണം നടക്കുമെന്നും ഓഗസ്റ്റ് 23ന് ചന്ദ്രനിലെത്തുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബംഗളൂരുവിലെ യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇവിടെ നിന്ന് വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിലേക്ക് എത്തിക്കും. 

ചാന്ദ്ര പര്യവേക്ഷണത്തിനുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണ് ചന്ദ്രയാന്‍ മൂന്ന്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ഇതിലുള്ളത്. ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി റോവര്‍, നിശ്ചിത ഇടത്തില്‍ ഇറക്കും. ജിഎസ്എല്‍വി മാക്3 യാണ് വിക്ഷേപണവാഹനം. 2008ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ ഒന്ന് വിജയകരമായി പൂര്‍ത്തിയാക്കി. 2019ല്‍ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം വിജയകരമായിരുന്നുവെങ്കിലും പദ്ധതി പരാജയമായിരുന്നു. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത് പരീക്ഷണത്തിന് വലിയ തിരിച്ചടിയായി. 

Eng­lish Summary;Chandrayaan 3 launch in July

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.