ന്യൂഡല്‍ഹി
November 16, 2023 9:40 pm
ചന്ദ്രയാൻ 3ന്റെ വിക്ഷേപണ വാഹനമായ എല്‍വിഎം 3യുടെ ഭാഗങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ തിരിച്ചെത്തിയതായി ഐഎസ്‌ആര്‍ഒ. വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങള്‍ വടക്കൻ പസഫിക് സമുദ്രത്തില്‍ പതിച്ചതായി ഐഎസ്‌ആര്‍ഒ അറിയിച്ചു. വിക്ഷേപണം കഴിഞ്ഞ് 124 ദിവസങ്ങള്‍ക്ക് ശേഷമാണിത്. എല്‍വിഎം 3 എം4 വിക്ഷേപണ വാഹനത്തിന്റെ ക്രയോജനിക് അപ്പര്‍ സ്റ്റേജ് പൂര്‍ത്തിയായതായും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.
ബുധനാഴ്ച ഉച്ചയ്ക്ക് 2.42നാണ് നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ റോക്കറ്റിന്റെ ഭാഗം അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതെന്നും ഇത് ഇന്ത്യയ്ക്ക് മുകളിലൂടെ കടന്നു പോയിട്ടില്ലെന്നും ഐഎസ്‌ആര്‍ഒ പറയുന്നു. ഇന്റര്‍-ഏജൻസി സ്‌പേസ് ഡെബ്രിസ് കോര്‍ഡിനേഷൻ കമ്മിറ്റിയുടെ നിര്‍ദേശം അനുസരിച്ച് ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ 25 വര്‍ഷം മാത്രമെ വിക്ഷേപണ വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ ഉണ്ടാവാൻ പാടുള്ളൂ. ഈ നിയമം എല്‍വിഎം3 എം4 ക്രയോജനിക് അപ്പര്‍ സ്റ്റേജ് തിരിച്ചിറങ്ങിയതിലൂടെ പാലിക്കപ്പെട്ടതായും ഐഎസ്‌ആര്‍ഒ അറിയിച്ചു.
English Summary: Chandrayaan 3 ; Parts of the rocket fall in the Pacific
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.