ഇന്ത്യയുടെ അഭിമാനമായ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ ‑3 യെക്കുറിച്ച് പരാമര്‍ശിച്ച് സോഷ്യൽ മീഡിയയില്‍ പോസ്റ്റിട്ടതിനുപിന്നാലെ നടൻ പ്രകാശ് രാജിനെതിരെ കേസെടുത്തതായി പൊലീസ് ചൊവ്വാഴ്ച അറിയിച്ചു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് പ്രകാശ് രാജിനെതരെ പരാതി നല്‍കിയിരിക്കുന്നത്.
ചന്ദ്രയാൻ‑3 മിഷനിൽ പോസ്റ്റിട്ടതിന് നടൻ പ്രകാശ് രാജിനെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
“ഹിന്ദു സംഘടനകളുടെ നേതാക്കളാണ് നടനെതിരെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തില്‍ നടനെതിരെ നടപടി നടപടി ആവശ്യപ്പെട്ടിട്ടുണ്ട്,” പൊലീസ് കൂട്ടിച്ചേർത്തു. തന്റെ അഭിപ്രായങ്ങൾ തമാശയ്ക്ക് മാത്രമായിരുന്നുവെന്ന് പ്രകാശ് രാജ് എക്‌സിൽ വ്യക്തമാക്കി.
അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും 1969‑ൽ ചന്ദ്രനിൽ കാലുകുത്തിയ ആദ്യ വ്യക്തിയുമായ നീൽ ആംസ്ട്രോങ്ങിന്റെ കാലഘട്ടത്തിലെ ഒരു പഴയ തമാശയെ പരാമർശിച്ചാണ് തന്റെ മുൻ ട്വീറ്റ് എന്ന് താരം പറഞ്ഞു.
ഒരു മനുഷ്യൻ ചായ അടിക്കുന്നത് കാണിക്കുന്ന ഒരു കാർട്ടൂൺ പ്രകാശ് രാജ്, നേരത്തെ പങ്കുവെച്ചിരുന്നു. “ഏറ്റവും പുതിയ വാർത്ത: ചന്ദ്രയാൻ #വിക്രംലാൻഡറിൽ നിന്നുള്ള ആദ്യ കാഴ്ച ഇപ്പോൾ എത്തി”, എന്നായിരുന്നു ചിത്രത്തിന് പ്രകാശ് രാജ് നല്‍കിയ അടിക്കുറുപ്പ്. അതേസമയം പ്രകാശ് രാജ് ചന്ദ്രയാൻ ‑3 ദൗത്യത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നും അപഹസിച്ചുവെന്നും ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ജൂലൈ 14 നാണ് ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ വിക്ഷേപിച്ചത്.
English Summary: Chandrayaan‑3 post: Case against actor Prakash Raj
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.