രാജ്യത്തിന്‍റെ അഭിമാനമായ ചന്ദ്രയാന്‍ മൂന്നിലെ റോവര്‍ ചന്ദ്രനില്‍ പ്രയാണം തുടങ്ങി. റോവര്‍ ലാന്‍ഡറില്‍ നിന്ന് ചന്ദ്രന്‍റെ പ്രതലത്തിലേക്ക് ഇറങ്ങുന്നതും സഞ്ചരിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ലാന്‍ഡിംഗ് സമയത്തെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തിരുന്നു.
Here is how the Lander Imager Camera captured the moon’s image just prior to touchdown. pic.twitter.com/PseUAxAB6G
— ISRO (@isro) August 24, 2023
ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ഇതിനോടകം ഇന്ത്യയെ അഭിനന്ദിച്ച് രംഗത്തെത്തി. ചന്ദ്രന്‍റെ ദക്ഷിണ ദ്രുവത്തിലേക്ക് പേടകമിറക്കുന്ന ലോകത്തെ ആദ്യ രാജ്യമാണ് ഇന്ത്യ. ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യവും. ചന്ദ്രയാന്‍2 ലക്ഷ്യത്തിന് തൊട്ടുമുമ്പ് തകര്‍ന്നെങ്കിലും അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ചന്ദ്രയാന്‍ മൂന്ന് രൂപകല്‍പന ചെയ്തത്.
English Summary:Chandrayaan 3; Rover with Indian seal, ISRO releases video
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.