ചന്ദ്രയാൻ‑3 ന്റെ അഞ്ചാം ഘട്ട ഭ്രമണപഥം ഉയർത്തൽ ഇന്ന്. ഇതോടെ ചന്ദ്രനിലേക്കുള്ള യാത്രയിൽ പേടകം ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനുമിടയിലാണ് അഞ്ചാം ഘട്ടം നടക്കുക. ഈമാസം 14 നാണ് ചന്ദ്രയാൻ‑3ന്റെ വിജയകരമായ വിക്ഷേപണം ഐഎസ് ആർഒ നടത്തിയത്. അഞ്ചാംതവണ ഭ്രമണപഥമുയർത്തിയശേഷം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്ര തുടങ്ങും. ഓഗസ്റ്റ് ഒന്നിന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും.
English Summary: Chandrayaan‑3 set to perform fifth and final earth orbit-raising manoeuvre today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.