23 January 2026, Friday

Related news

January 13, 2026
January 6, 2026
December 25, 2025
December 15, 2025
December 7, 2025
December 4, 2025
November 25, 2025
November 21, 2025
November 9, 2025
November 5, 2025

കൊങ്കൺ പാതയിലെ ട്രെയിൻ സമയത്തിൽ മാറ്റം; മൺസൂൺ ടൈംടേബിൾ നേരത്തെ പിൻവലിക്കുന്നു

Janayugom Webdesk
കോഴിക്കോട്
October 17, 2025 9:46 am

കൊങ്കൺ പാത വഴിയുള്ള ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുന്നു. മൺസൂൺ ടൈംടേബിൾ നേരത്തെ പിൻവലിക്കുന്ന സാഹചര്യത്തിലാണ് സമയത്തിൽ വ്യത്യാസം ഉണ്ടാകുന്നത്. നിലവിലെ മൺസൂൺ സമയക്രമം ജൂൺ 15 മുതൽ ഒക്ടോബർ 20 വരെയായിരുന്നു. സാധാരണയായി, ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയാണ് കൊങ്കൺ പാതയിൽ മൺസൂൺ ടൈംടേബിൾ നിലവിൽ വരാറ്. ഷൊർണൂരിനും മംഗളൂരു ജംഗ്ഷനും ഇടയിലുള്ള സ്റ്റേഷനുകളിലെ ട്രെയിനുകളുടെ സമയക്രമത്തിലാണ് കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നത്.

ഹസ്രത് നിസാമുദ്ദീൻ — തിരുവനന്തപുരം സെൻട്രൽ രാജധാനി, വെരാവൽ വീക്ക‍്‍ലി എക്സ്പ്രസ്, ഗാന്ധിധാം വീക്ക‍്‍ലി എക്സ്പ്രസ്, ഓഖ ബൈ വീ‍ക്ക‍്‍ലി എക്സ്പ്രസ്, ഭാവ്നഗർ വീക്ക‍്‍ലി എക്സ്പ്രസ് , മരുസാഗർ വീക്ക‍്‍ലി എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഉൾപ്പെടെയുള്ള നിരവധി ട്രെയിനുകളുടെ സമയങ്ങളിലാണ് മാറ്റം വരുന്നത്. എൻടിഇഎസ് വഴിയോ, ഹെൽപ് ലൈനായ 139 വഴിയോ ട്രെയിനുകളുടെ സമയക്രമം അറിയാം. പുതിയ സമയക്രമം സംബന്ധിച്ച വിശദാംശങ്ങൾ യാത്രക്കാർക്ക് എൻ ടി ഇ എസ് വഴിയോ, ഹെൽപ്പ് ലൈനായ 139 വഴിയോ അറിയാവുന്നതാണ്.

പുതിയ സമയക്രമം ഇങ്ങനെ:

• എറണാകുളം-നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ് (12617) മൂന്നുമണിക്കൂറോളം വൈകി പുറപ്പെടും. എറണാകുളം: ഉച്ചക്ക് 1.25‑ന് പുറപ്പെടും (നിലവിൽ രാവിലെ 10.30)

• നിസാമുദ്ദീൻ‑എറണാകുളം മംഗള (12618) ഒരുമണിക്കൂർ നേരത്തേ. രാത്രി 10.35‑ന് മംഗളൂരു, ഷൊർണൂർ- പുലർച്ചെ 4.10, എറണാകുളം 7.30 (നിലവിൽ മംഗളൂരു-രാത്രി 11.40, ഷൊർണൂർ‑പുലർച്ചെ 5.30, എറണാകുളം-8.00)

• ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) 1.30 മണിക്കൂർ നേരത്തെ എത്തും. മംഗളൂരു ‑പുലർച്ചെ 4.20, കണ്ണൂർ- 6.32, കോഴിക്കോട് 8.07, ഷൊർണൂർ 10.15, എറണാകുളം-12.25, തിരുവനന്തപുരം വൈകിട്ട്‌ 6.05 (നിലവിൽ മംഗളൂരു-പുലർച്ചെ 5.45, കണ്ണൂർ- 8.07, കോഴിക്കോട് 9.42, ഷൊർണൂർ 12.00, എറണാകുളം-2.15, തിരുവനന്തപുരം- രാത്രി 7.35)

• തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്‌പ്രസ് (16346) രാവിലെ 9.15‑ന് തന്നെ പുറപ്പെടും. പിന്നീട് ഓരോ സ്റ്റേഷനിലും വൈകും. എറണാകുളം ജങ്ഷൻ ഉച്ചക്ക് 1.45, ഷൊർണൂർ‑വൈകിട്ട് 4.20, കോഴിക്കോട്- വൈകീട്ട് ആറ്, കണ്ണൂർ- 7.32 (നിലവിൽ എറണാകുളം ജങ്ഷൻ ഉച്ചക്ക് 1.10, ഷൊർണൂർ- വൈകീട്ട് 3.40, കോഴിക്കോട്-വൈകീട്ട് 5.07, കണ്ണൂർ- 6.37)

• മംഗളൂരുവിൽനിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചക്ക് 2.20‑ന് പുറപ്പെടും (നിലവിൽ 12.45.). തിരിച്ചുവരുന്ന വണ്ടി (12619) വൈകിട്ട് 3.20‑ന് പുറപ്പെടും. രാവിലെ 7.40‑ന്‌ മംഗളൂരു (നിലവിൽ 10.20)

വെരാവൽ വീക്ക‍്‍ലി എക്സ്പ്രസ് (16334 – തിങ്കൾ) ∙ കുറ്റിപ്പുറം – 11.09 pm, തിരൂർ – 11.24 pm
ഭാവ്നഗർ വീക്ക‍്‍ലി എക്സ്പ്രസ് (19259 – വ്യാഴം) ∙ തിരൂർ – 11.24 pm. മരുസാഗർ വീക്ക‍്‍ലി എക്സ്പ്രസ് (12977 – ഞായർ) 

∙ തിരൂർ – 11.29pm
ഗാന്ധിധാം വീക്ക‍്‍ലി എക്സ്പ്രസ് (16336 – ചൊവ്വ) ∙ കുറ്റിപ്പുറം – 11.09 pm, തിരൂർ – 11.24 pm
ഓഖ ബൈ വീ‍ക്ക‍്‍ലി എക്സ്പ്രസ് (16338 – വ്യാഴം, വെള്ളി) ∙ കുറ്റിപ്പുറം – 11.09 pm, തിരൂർ – 11.24 pm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.