അയോധ്യ കേസില്‍ വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീര്‍ ഉള്‍പ്പെടെ രാജ്യത്ത് 13 ഇടങ്ങളില്‍ ഗവര്‍ണര്‍മാരെ നിയമിച്ചു. അബ്ദുള്‍ നസീര്‍ ആന്ധ്രപ്രദേശ് ഗവർണറായി. കരസേനയിലെ മുൻ ബ്രിഗേഡിയർ ബി ഡി മിശ്രയെ ലഡാക്കിലെ പുതിയ ലഫ്. ഗവർണറായി നിയമിച്ചു. അരുണാചൽപ്രദേശിലെ ഗവർണറായിരുന്നു ബി ഡി മിശ്ര. മേഘാലയുടെ അധിക ചുമതലയും ബി ഡി മിശ്രയ്ക്ക് ഉണ്ടായിരുന്നു. ലഫ്. ഗവർണറായിരുന്ന രാധാകൃഷ്ണ മാഥൂറിനെ മാറ്റിയാണ് ബി ഡി മിശ്രയെ ലഡാക്കിൽ ലഫ്. ഗവർണറായി നിയമിച്ചത്.
മഹാരാഷ്ട്ര ഗവര്‍ണറായി ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ് ബയ്സിനെ നിയമിച്ചു. സി പി രാധാകൃഷ്ണനാണ് പുതിയ ജാര്‍ഖണ്ഡ് ഗവര്‍ണര്‍. ലഫ്. ജനറല്‍ കൈവല്യ ത്രിവിക്രം പര്‍നായിക് അരുണാചല്‍ പ്രദേശില്‍ ഗവര്‍ണറാകും. അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ബ്രിഗേഡിയര്‍ ബി.ഡി.മിശ്രയെ ലഡാക്ക് ലഫ്. ഗവര്‍ണറാക്കി. ലക്ഷ്മണ്‍ പ്രസാദ് ആചാര്യയാണ് സിക്കിമിന്റെ പുതിയ ഗവര്‍ണര്‍. ഗുലാം ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചല്‍ പ്രദേശിലും ഗവര്‍ണര്‍മാരാകും. ഛത്തീസ്ഗഡ് ഗവര്‍ണറായിരുന്ന അനുസൂയ ഉയിക്യെയെ മണിപ്പുരിലേക്കു മാറ്റി. മണിപ്പുര്‍ ഗവര്‍ണര്‍ ലാ. ഗണേശനെ നാഗാലാന്‍ഡില്‍ നിയമിച്ചു. ബിഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാനെ മേഘാലയയിലേക്കു മാറ്റി. ഹിമാചല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറിനാണു ബീഹാറിലേക്കു വരുന്നത്. ആന്ധ്രപ്രദേശ് ഗവര്‍ണറായിരുന്ന ബിശ്വഭൂഷണ്‍ ഹരിചന്ദ്രനെ ഛത്തീസ്ഗഡിലേക്കു മാറ്റി.
ബിജെപി രാഷ്ട്രീയവുമായി ചേർന്ന് നിൽക്കുന്ന നേതാക്കളെയാണ് ഗവർണർമാരായി നിയമിച്ചിരിക്കുന്നത്. അതേസമയം മലയാളി ഗവർണർമാർക്ക് മാറ്റമില്ല. ഗോവ ഗവർണറായി ശ്രീധരൻ പിള്ളയും പശ്ചിമ ബംഗാൾ ഗവർണറായി സിവി ആനന്ദ ബോസും തുടരുമെന്നാണ് നിയമനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
English Summary: Change of governors in various places in the country: The judge who gave the Ayodhya verdict is now the governor of Andhra
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.