‘കുരിശ് ’ എന്ന മലയാള സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിർദേശത്തിനെതിരെ സംവിധായകനും നിർമാതാവും. ചില മത പുരോഹിതന്മാരുടെ തിന്മകൾക്കെതിരെ വിരൽ ചൂണ്ടുന്ന സിനിമയാണ് ’ കുരിശ് ’ എന്നും പേര് മാറ്റേണ്ട തരത്തിലുള്ള വിഷയങ്ങളൊന്നും ചിത്രത്തിലില്ലെന്നും സംവിധായകൻ അരുൺ രാജ്, നിർമാതാവ് മുനീർ എ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മത പുരോഹിതന്റെ തിന്മകള്‍ക്കെതിരെ എഡ്വിൻ എന്ന പന്ത്രണ്ട് വയസുകാരൻ പ്രതികരിക്കുന്നതാണ് സിനിമയിലെ പ്രമേയം. പേര് മാറ്റണമെന്ന് സെൻസർ ബോർഡ് ശാഠ്യം പിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഇത്തരം പേരുള്ള നിരവധി സിനിമകൾ മലയാളത്തിൽ പുറത്ത് വന്നിട്ടുണ്ട്. പേര് മാറ്റൽ സിനിമയുടെ മുന്നോട്ടുള്ള പോക്കിനെ സാമ്പത്തികമായി ബാധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
English Summary: Changing the title of the movie ‘Kurish’: Director and producer against Censor Board proposal
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.