23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 3, 2024
November 30, 2024
November 28, 2024
October 19, 2024
October 17, 2024
October 12, 2024
October 8, 2024
September 26, 2024
September 24, 2024

കോട്ടയം ചന്തക്കവലയില്‍ വാഹനാപക ടം: നിയന്ത്രണം വിട്ട പിക്കപ്പ് പോസ്റ്റിലിടിച്ച് ഡ്രൈവര്‍ മ രിച്ചു

Janayugom Webdesk
കോട്ടയം
September 21, 2022 9:15 am

ചന്തക്കവലയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ റോഡരികിലെ പോസ്റ്റിലേയ്ക്ക് ഇടിച്ചുകയറി ഡ്രൈവര്‍ക്ക് ദാരുണാ ന്ത്യം. പിക്കപ്പ് വാനിലയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തില്‍ ചോറ്റാനിക്കര സ്വദേശി കനയന്നൂര്‍ രമ്യ നിവാസില്‍ മണികണ്ഠന്‍ (36 ) മ രിച്ചു. ഇദ്ദേഹത്തിന്റെ മൃത ദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറി.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടുകൂടിയായിരുന്നു അപക ടം. കെ കെ റോഡില്‍ ജില്ലാ ആശുപത്രി ഭാഗത്തുനിന്നും എത്തിയ വാഹനം നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ പിക്കപ്പ് വാനിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കണ്‍ട്രോള്‍ റൂം പൊലീസ് സംഘം സ്ഥലത്തെത്തി അഗ്‌നി രക്ഷാ സേനയെ വിവരമറിയിച്ചതോടെ കോട്ടയം യൂണിറ്റില്‍നിന്നുള്ള അഗ്‌നിരക്ഷാസേനാ സംഘം എത്തിയാണ് പിക്കപ്പ് പാനിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്. 

ഡ്രൈവറെ ഉടന്‍തന്നെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; chan­thakawala, Kot­tayam: pick­up hits road side post 

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.