രഥം വൈദ്യുത കമ്പിയില്‍ തട്ടി മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു. രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. തെലങ്കാനയിലെ നല്‍ഗോണ്ടയിലെ നമ്പള്ളിയിലാണ് ദുരന്തം. ഇരുമ്പിന്റെ രഥം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. ഏപ്രില്‍ 10ന് രാമനവമി ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്കായി പുതിയ രഥം വാങ്ങുകയായിരുന്നു. ഉത്സവത്തിനു ശേഷം ഒരു മരച്ചുവട്ടിലാണ് രഥം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞദിവസം ക്ഷേത്ര പുരോഹിതന്റെ നിര്‍ദേശ പ്രകാരം രഥം ഒരു ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വൈദ്യുത കമ്പിയില്‍ സ്പര്‍ശിക്കുകയായിരുന്നു. മൂന്നുപേരും തല്‍ക്ഷണം മരിച്ചു. കഴിഞ്ഞ മാസം 27ന് തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുത കമ്പിയില്‍ തട്ടി മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ ഷോക്കേറ്റ് മരിച്ചിരുന്നു.
English Summary: Chariot struck by electric wire; Three died of shock
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.