27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

May 20, 2024
October 10, 2023
September 8, 2023
August 25, 2023
September 15, 2022
June 10, 2022
May 29, 2022
April 24, 2022

കൃഷിയിടത്തില്‍ വൈദ്യുതി ഷോക്കേറ്റ് യുവാവ് മരിച്ചു

Janayugom Webdesk
പാലക്കാട്
September 15, 2022 2:26 pm

എലപ്പുള്ളിയില്‍ കൃഷിയിടത്തില്‍ വൈദ്യുതി ഷോക്കേറ്റ് യുവാവ് മരിച്ചു. മേച്ചില്‍പുറം സ്വദേശി വിനീത് ആണ് മരിച്ചത്. പന്നിയെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്നാണ് യുവാവിന് ഷോക്കേറ്റതെന്നാണ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് മരിച്ച സ്ഥലം ഉടമ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്.

ഇയാള്‍ തന്നെയാണ് പൊലീസില്‍ വിളിച്ച് വിവരമറിയിച്ചത്. താന്‍ തന്നെയാണ് കൃഷിയിടത്തില്‍ വൈദ്യുതി കമ്പി സ്ഥാപിച്ചതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. പാലക്കാട് കസബ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Eng­lish sum­ma­ry; A young man died due to elec­tric shock in the farm land
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.