27 January 2026, Tuesday

Related news

January 27, 2026
January 26, 2026
January 26, 2026
January 26, 2026
January 25, 2026
January 25, 2026
January 24, 2026
January 24, 2026
January 24, 2026
January 24, 2026

അമേരിക്കയില്‍ ചാർട്ടർ വിമാനാപകടം; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
വാഷിങ്ടൺ
January 27, 2026 8:57 am

അമേരിക്കയില്‍ ടേക്ക് ഓഫ് ശ്രമത്തിനിടെ ചാർട്ടർ വിമാനം തകര്‍ന്നു. ഏഴ് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. തിങ്കളാഴ്ച പുലർച്ചെയാണ് അപകമുണ്ടാകുന്നത്. ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. എട്ട് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അമേരിക്കയില്‍ അതിശക്തമായ ഹിമക്കാറ്റും മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നതിനാല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇതിനിടയിലാണ് ചാര്‍ട്ടര്‍ റൺവേയിലേക്ക് ഇടിച്ചിറങ്ങി തകരുന്നത്. 

ബോംബാർഡിയർ ചലഞ്ചർ 600 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് ശ്രമിക്കുമ്പോൾ കാഴ്ചാ പരിമിതിയേക്കുറിച്ച് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനോട് പരാതിപ്പെട്ടിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് വിമാനം റൺവേയിലേക്ക് ഇടിച്ചിറങ്ങി തലകീഴായി മറിഞ്ഞ് തീപ്പിടിച്ചത്. 11 പേർക്ക് വരെ സഞ്ചരിക്കാവുന്ന വിശാലമായ വിമാനമാണിത്. അപകടത്തിൽ നിന്ന് ഗുരുതര പരിക്കേറ്റ വ്യക്തി ക്യാബിൻ ക്രൂവിലെ അംഗമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 27, 2026
January 27, 2026
January 27, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.