ചാവക്കാട് ഒരുമനയൂർ കഴുത്താക്കൽ കായലിൽ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു. ഒരുമനയൂർ സ്വദേശികളായ സൂര്യ (16), മുഹസിൻ (16), വരുൺ (16) എന്നിവരാണ് മരിച്ചത്. കായലില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ചെളിയിൽ താഴുകയായിരുന്നു.
വൈകിട്ട് 5.45 നാണ് സംഭവം. ഇവര്‍ക്കൊപ്പം ഏതാനും കുട്ടികള്‍ കൂടി ഉണ്ടായിരുന്നു. എന്നാല്‍ മൂന്നു കൂട്ടുകാര്‍ ചെളിയില്‍ മുങ്ങി താഴുന്നതു കണ്ട് ഭയന്ന് മറ്റുള്ളവര്‍ വീടുകളിലേക്ക് ഓടിപ്പോയി. സംഭവം ആരോടും പറഞ്ഞില്ല. പിന്നീട് വിവരം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ മൂന്ന് കുട്ടികളെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുഹ്സിൻ ചാവക്കാട് എംആർആർഎം സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ്. സുബിഷയാണ് മാതാവ്. സഹോദരൻ ഷിനാൻ. വരുൺ പാവറട്ടി വിസ്ഡം കോളജിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്. വസന്തയാണ് മാതാവ്. വർഷ, വനീഷ എന്നിവർ സഹോദരിമാരാണ്. സൂര്യ മണത്തല ഗവ. ഹയർസെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. അജിതയാണ് മാതാവ്. സുർജിത്, സെന എന്നിവർ സഹോദരങ്ങളാണ്.
English Summary: Chavakkad: Three children drowned in a lake in Chavakkad
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.