28 April 2024, Sunday

Related news

February 4, 2024
January 26, 2024
January 20, 2024
October 1, 2023
August 27, 2023
June 18, 2023
April 22, 2023
April 14, 2023
April 11, 2023
October 29, 2022

ഓണാഘോഷ പരിപാടിക്കിടെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മുങ്ങിമരിച്ചു

Janayugom Webdesk
മാനന്തവാടി
August 27, 2023 4:13 pm

യുവാവ് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടി എടപ്പടി കൊല്ലം പറമ്പിൽ ജോർജിൻ്റെയും മോളിയുടെയും മകൻ ഗോഡ്‌വിനാണ് മരിച്ചത്. ഗോഡ്‌വിന്റെ വീടിന് സമീപത്തെ പള്ളിയിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെയാണ് ഗോഡ്‌വിനും ഒമ്പത് സുഹൃത്തുക്കളും ചേർന്ന് കുഴി നിലത്തെ ചെക്ക്ഡാമിന് സമീപത്തെ തോട്ടിൽ കുളിക്കാനെത്തിയത്. ഇതിന് സമീപത്തെ പാലത്തിലൂടെ മറുകരയിലേക്ക് കടക്കുന്നതിനിടെ ഗോഡ്‌വിൻ വെള്ളത്തിൽ അകപ്പെടുകയായിരുന്നു.

10 മിനിട്ടുന് ശേഷം സുഹൃത്തുക്കൾ സമീപത്തെ വീട്ടിലെത്തി ഗോഡ്‌വിൻ വെള്ളത്തിൽ അകപ്പെട്ടതായി അറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി വെള്ളത്തിൽ നിന്നും യുവാവിനെ പുറത്തെടുത്ത് വയനാട് മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ബംഗളുരുവിൽ രണ്ടാം വർഷ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിയാണ് ഗോഡ്‌വിന്‍.

Eng­lish Sum­ma­ry: man drowned to death in Wayanad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.