12 December 2025, Friday

കുനോ പാര്‍ക്കിലെത്തിച്ച ദക്ഷയെന്ന ചീറ്റയും ചത്തു

web desk
ന്യൂഡല്‍ഹി
May 9, 2023 6:48 pm

കുനോ ദേശീയോദ്യാനത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളിൽ ഒരെണ്ണം കൂടി ചത്തു. ദക്ഷ എന്ന് പേരിട്ടിരുന്ന പെൺ ചീറ്റയാണ് ചത്തത്. മറ്റ് ചീറ്റകളുമായി ഏറ്റുമുട്ടിയാണ് മരണമെന്ന സൂചനയുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും കൊണ്ടുവന്നതിന് ശേഷം കൂനോയിൽ ചാവുന്ന മൂന്നാമത്തെ ചീറ്റയാണിത്. ഇരുപത് ചീറ്റകളെയാണ് ദേശീയോദ്യാനത്തിലേക്ക് കൊണ്ടുവന്നത്. അതിൽ രണ്ടെണ്ണം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ചത്തിരുന്നു.

ഇന്ത്യയിലേക്ക് കൊണ്ടുവന്ന സാക്ഷ എന്ന ചീറ്റ വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് വൃക്ക തകരാറിലായി മാർച്ചിലാണ് ചത്തത്. ഉദയ് എന്ന ചീറ്റ ഏപ്രിലിലും അസുഖം ബാധിച്ച് ചത്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നമീബിയയിൽ നിന്ന് എത്തിച്ച എട്ട് ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് മധ്യപ്രദേശിലെ കൂനോ നാഷണൽ പാർക്കില്‍ തുറന്ന് വിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കൂടി ഇന്ത്യ കൂനോ നാഷണൽ പാർക്കിലേക്ക് എത്തിച്ചിരുന്നു.

 

Eng­lish Sam­mury: chee­tah named Dak­sha also died in Kuno Nation­al Park

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.