24 April 2025, Thursday
KSFE Galaxy Chits Banner 2

നാലടിയില്‍ ചെല്‍സിയുടെ വമ്പന്‍ തിരിച്ചുവരവ്

Janayugom Webdesk
ഫുള്‍ഹാം
February 26, 2025 10:19 pm

തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലെ തോല്‍വിയുടെ ക്ഷീണം മാറ്റി ചെല്‍സി. സതാംപ്ടണിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ വിജയം. ആദ്യപകുതിയില്‍ തന്നെ ചെല്‍സി മൂന്ന് ഗോളുകള്‍ നേടി. 24-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ എന്‍കുന്‍കുവാണ് ആദ്യ ഗോള്‍ സമ്മാനിച്ചത്. 36-ാം മിനിറ്റില്‍ പെ­ഡ്രോ നെറ്റോയും 44-ാം മിനിറ്റില്‍ ലെവി കോള്‍വില്ലും ഗോള്‍ നേടിയതോടെ ആദ്യപകതിയില്‍ 3–0ന് ചെല്‍സി ആധിപത്യം ഉറപ്പിച്ചു. രണ്ടാം പകുതിയുടെ 78-ാം മിനിറ്റില്‍ മാര്‍ക്ക് കുക്കുറെല്ല നാലാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി. മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് നാലാം സ്ഥാനത്തേക്കുയരാനും ചെല്‍സിക്കായി. 27 മത്സരങ്ങളില്‍ നിന്ന് 46 പോയിന്റാണ് ചെല്‍സിക്കുള്ളത്. 44 പോയിന്റുമായി സിറ്റി പിന്നിലാണ്. അതേസമയം ഒമ്പത് പോയിന്റ് മാത്രമുള്ള സതാംപ്ടണ്‍ അവസാന സ്ഥാനക്കാരാണ്. 

മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ ക്രിസ്റ്റല്‍ പാലസ് പരാജയപ്പെടുത്തി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ക്രിസ്റ്റല്‍ പാലസിന്റെ വിജയം. പാലസിനായി ഇസ്മെയില സാര്‍ ഇരട്ടഗോളുകള്‍ സ്വന്തമാക്കി. ജീന്‍ ഫിലിപ് മറ്റേറ്റ, എഡി എന്‍കിടിയ എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. ബ്രൈറ്റണിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബേണ്‍മൗത്ത് തോല്പിച്ചു. പരാജയപ്പെട്ടെങ്കിലും ബേണ്‍മൗത്ത് ഏഴാമതും ബ്രൈറ്റണ്‍ എട്ടാമതുമാണ്. ഇരുവര്‍ക്കും 43 പോയിന്റുണ്ട്. ഗോള്‍ ശരാശരി ബേണ്‍മൗത്തിനെ ഏഴാമത് നിലനിര്‍ത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.