
ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റൻ സഞ്ജു സാംസണെ സ്വന്തമാക്കാനായി രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ സൂപ്പര്‍ കിങ്സ് വിട്ടുകൊടുക്കുമെന്ന് ആഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ച് മുന്‍ താരം സുരേഷ് റെയ്ന രംഗത്തെത്തി. സഞ്ജുവിനെ നേടാനായി ഒരു കാരണവശാലും രവീന്ദ്ര ജഡേജയെ ടീം കൈവിടരുതെന്ന് അദ്ദേഹം പറയുകയായിരുന്നു.
ഐപിഎല്‍ മിനി താരലേലത്തിന് മുമ്പ് ചെന്നൈ ഏതൊക്കെ താരങ്ങളെയാണ് നിലനിർത്തേണ്ടതെന്നും റെയ്ന നിര്‍ദേശിച്ചു. മിസ്റ്ററി സ്പിന്നറായതിനാല്‍ അഫ്ഗാന്‍ താരം നൂര്‍ അഹമ്മദിനെ ചെന്നൈ നിലനിര്‍ത്തണം. ഒരു വര്‍ഷത്തോളം ടീമില്‍ നിലനില്‍കുന്ന അദ്ദേഹം മികച്ച് കളിക്കാരനാണ് റെയ്ന പറഞ്ഞു. അതോടൊപ്പം റുതുരാജ് ഗെയ്ക്‌വാദ് ഈ മത്സരത്തിലും ക്യപ്റ്റനായി തുടരണമെന്നും ടീമിനായി ഒട്ടേറെ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമായതിനാല്‍ ജഡേജയെ വിട്ടുനല്‍കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഡെവോണ്‍ കോണ്‍വെ, വിജയ് ശങ്കര്‍, ദീപക് ഹൂഡ എന്നിവരെ ചെന്നൈ കൈവിടുമെന്നാണ് നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.