19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 10, 2024
December 7, 2024
December 3, 2024
December 1, 2024
November 30, 2024
November 18, 2024
October 22, 2024
April 29, 2024

നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടു 19‑കാരന്‍ ആ ത്മ ഹത്യ ചെയ്തു, സംസ്‌കാര ചടങ്ങിന് പിന്നാലെ പിതാവും ജീവനൊടുക്കി

Janayugom Webdesk
ചെന്നൈ
August 14, 2023 4:35 pm

നീറ്റ് പരീക്ഷയില്‍ രണ്ടാംവട്ടവും പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. 19‑കാരനായ എസ്  ജഗതീശ്വരനാണ് ജീവനൊടുക്കിയത്. മകന്റെ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പിതാവും ആത്മഹത്യചെയ്തു. ചെന്നൈയിലെ ക്രോംപേട്ടിലാണ്‌ സംഭവം.

മകന്റെ വിയോഗത്തില്‍ കടുത്ത വിഷമത്തിലായിരുന്ന പിതാവ് സെല്‍വശേഖര്‍ ഞായറാഴ്ച രാത്രി തൂങ്ങിമരിക്കുകയായിരുന്നു. മകന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് സെല്‍വശേഖര്‍ വീട്ടിലെത്തിയതിന് പിന്നാലെയായിരുന്നു സംഭവം.

2022‑ല്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ജഗതീശ്വരന് കഴിഞ്ഞ രണ്ട് തവണയും നീറ്റ് പരീക്ഷ വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ഇതില്‍ കടുത്ത വിഷമത്തിലായിരുന്നു ജഗതീശ്വരന്‍ . ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കുകയായിരുന്നു. മകനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ ജോലിക്കാരനോട്‌ മുറിയില്‍ പോയി നോക്കാന്‍ സെല്‍വശേഖര്‍ ആവശ്യപ്പെട്ടു. ജോലിക്കാരന്‍ മുറിയിലെത്തിയപ്പോഴാണ് ജഗതീശ്വരനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അയല്‍വാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഞായറാഴ്ച വൈകീട്ടോടെയാണ് സെല്‍വശേഖര്‍ വീട്ടില്‍ തിരിച്ചെത്തിയത്. മകന്റെ വിയോഗം താങ്ങാനാകാതെ ഞായറാഴ്ച അര്‍ധരാത്രിയോടെ തൂങ്ങിമരിക്കുകയായിരുന്നു.

പിതാവിന്റെയും മകന്റെയും വിയോഗത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അനുശോചനം അറിയിച്ചു.

Eng­lish Sum­ma­ry: Chen­nai teen dies by sui­cide after fail­ing NEET twice, then father kills himself
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.