
ലൈഗിക സന്ദേശ ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ നിലപാട് കുടുപ്പിച്ച് പ്രമുഖ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നടപടി വൈകരുതെന്ന് ഹൈക്കമാന്‍ഡിനോട് ചെന്നിത്തല ആവശ്യപ്പെട്ടു. സമയം വൈകും തോറും പാര്‍ട്ടിക്ക് ചീത്തപ്പേരെന്ന് ചെന്നിത്തലുടെ നിലപാട് . പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പം നില്‍ക്കന്ന ആളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഇയാളുമായി ചെന്നിത്തലയ്ക്ക് അത്ര അടുപ്പവുമില്ല.
രാഹുലിനെ സംരക്ഷിച്ചിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇപ്പോള്‍ രാഹുലിനെ തള്ളിപ്പറയേണ്ട സ്ഥിതി യുണ്ടായിരിക്കുന്നു. വിവാദത്തില്‍ എഐസിസി ഇടപെട്ടിരുന്നു. പരാതികള്‍ അന്വേഷിക്കാന്‍ കെപിസിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കമാന്‍ഡിന് ലഭിച്ച ചില പരാതികള്‍ കെപിസിസിക്ക് കൈമാറിയതായും സൂചനയുണ്ട്.
യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കാനുള്ള നീക്കം കൂടിയാണ് നിലവില്‍ നടത്തുന്നത്. യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച നടന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റുകാരനല്ലെങ്കില്‍ അത് തെളിയിക്കണമെന്നാണ് ചര്‍ച്ചയിലെ ആവശ്യം. നിയമപരമായി മുന്നോട്ടു പോകണമെന്ന് ഗ്രൂപ്പില്‍ വനിതാ നേതാവ് സന്ദേശമയച്ചു. അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണമെന്നും യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെആവശ്യപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.