22 January 2026, Thursday

Related news

January 6, 2026
October 19, 2025
April 15, 2025
November 7, 2024
September 13, 2024
August 21, 2024
July 9, 2023
April 13, 2023
February 17, 2023
January 7, 2023

ചേർത്തലയിൽ മോഷ്ടാക്കളായ കുറുവാ സംഘങ്ങൾ വിലസുന്നു; ഭീതിയോടെ ജനങ്ങൾ

Janayugom Webdesk
ചേർത്തല
November 7, 2024 6:55 pm

ചേർത്തല നഗരത്തിൽ രാത്രികാലങ്ങളിൽ മോഷ്ടാക്കളായ തമിഴ് നാട്ടുകാരായ കുറുവാ സംഘങ്ങൾ വിലസുന്നു. നാല് ദിവസങ്ങളിലായി നിരവധി വീടുകളിൽ മോഷണ ശ്രമം നടന്നു.ഇതോടെ ജനങ്ങള്‍ ഭീതിയിലുമായി. സംഘങ്ങളായി മോഷണത്തിന് വീടുകളിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ മണ്ണഞ്ചേരി പ്രദേശങ്ങളിൽ കയറിയവരാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും ചുറ്റികറങ്ങുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. 

കഴിഞ്ഞ 31 ന് പുലർച്ചെ 3 മണിയോടെ ചേർത്തല നഗരസഭ 32-ാം വാർഡിൽ അർത്തുങ്കൽ ബൈപ്പാസിന് സമീപം പണ്ടകശാല ശ്രീകേശിന്റെ വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറി. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാരെ കണ്ടയുടനെ മോഷ്ടാക്കൾ കടന്നുകളഞ്ഞു. ഇതിന് സമീപമുള്ള സൂര്യപ്പള്ളി ജോസിയുടെ വീട്ടിലും കയറി ഇതിന്റെ സിസിടി വി ദൃശ്യം കാമറയിൽ പതിഞ്ഞിട്ടുണ്ട്. മൂന്നംഗ സംഘമാണ് കാമറയിൽ കാണാനായത്. ബുധനാഴ്ച വെളുപ്പിന് ചേർത്തല പൊലീസ് സ്റ്റേഷന് സമീപമുള്ള വീടുകളിൽ മോഷ്ടാക്കൾ മോഷണ ശ്രമം നടത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.