ചെറുപുഴ ടൗൺ ഇനി കാമറനിരീക്ഷണത്തിൽ.സംസ്ഥാന സർക്കാരിന്റെ സ്മാർട്ട് ഐ പദ്ധതി പ്രകാരം ചെറുപുഴ ഗ്രാമപ്പഞ്ചായത്ത് ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ചെറുപുഴ ടൗണിലും പരിസരങ്ങളിലുമായി കാമറകൾ സ്ഥാപിച്ചത്. ചെറുപുഴ ബസ് സ്റ്റാൻഡ്, സപ്ലൈകോ, മെയിൻറോഡ് എന്നിവ പൂർണമായും ക്യാമറയുടെ നിരീക്ഷണത്തിലായി. കാര്യങ്കോട് പുഴയോരത്തെ ചിൽഡ്രൻസ് പാർക്ക്, ഭൂദാനം എംസിഎഫ് എന്നിവിടങ്ങളിലും കാമറകൾ സ്ഥാപിച്ചു.
എട്ട് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കണ്ണൂർ എൻജിനിയറിങ് കോളേജിന്റെ മേൽനോട്ടത്തിലാണ് കാമറകൾ സ്ഥാപിച്ചത്. അടുത്തഘട്ടത്തിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടക്കുന്ന പല സമൂഹവിരുദ്ധ പ്രവർത്തനങ്ങളും കണ്ടെത്താനും തടയാനും ക്യാമറ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.