
ഖത്തറിൽ നടന്ന ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അർജുൻ എറിഗയ്‌സിയോട് തോറ്റതിൽ കുപിതനായി ചെസ് ഗ്രാൻഡ്മാസ്റ്റർ മാഗ്നസ് കാൾസൻ. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ദോഹയിൽ നടന്ന ഫിഡെ ലോക ബ്ലിറ്റ്‌സ് ചാമ്പ്യൻഷിപ്പിലാണ് എറിഗൈസിയുടെ ജയം. തോൽവിക്ക് ശേഷം മേശയിൽ ശക്തിയായി ഇടിച്ച കാൾസൻ തന്റെ ദേഷ്യം പ്രകടിപ്പിക്കുന്നത് കാണാം.
കഴിഞ്ഞ ദിവസം ഫിഡെ ലോക ചാംപ്യൻഷിപ് മത്സരത്തിനു ശേഷം മടങ്ങവെ കാൾസൻ ക്യാമറാമാനെ പിടിച്ചുതള്ളിയതു വിവാദമായിരുന്നു. വേദി വിടുന്നതിനിടെ പിന്തുടർന്ന ക്യാമറാമാനെയാണ് കാൾസൻ തള്ളിയത്. മത്സരം തോറ്റതിന്റെ പേരിൽ നോർവേ താരം കുപിതനാകുന്നത് ഇത് ആദ്യ സംഭവമല്ല. ഈ വർഷം ജൂണിൽ നടന്ന നോർവെ ചെസിൽ ഇന്ത്യൻ താരം ഡി ഗുകേഷിനെതിരെ മത്സരം കൈവിട്ടതിനു പിന്നാലെയും കാൾസൻ മേശയുടെ മേൽ ആഞ്ഞടിച്ചിരുന്നു. അതിനു ശേഷം ഗുകേഷിന് കൈകൊടുത്താണ് കാൾസൻ വേദി വിട്ടത്. അദ്ദേഹത്തിന്റെ ഇത്തരം പെരുമാറ്റങ്ങളെ ആരാധകര്‍ വിമര്‍ശിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.