
ബിഹാർ തിരഞ്ഞെടുപ്പും ഛഠ് പൂജയും ഒരുമിച്ചെത്തിയ പശ്ചാത്തലത്തിൽ യമുനാ നദിയിലെ മലിനീകരണം മറച്ചുവെക്കാനായി ധൃതിയിൽ നദി വൃത്തിയാക്കാൻ ആരംഭിച്ച് ഡൽഹി സർക്കാർ. പുറമേക്ക് മനോഹരമായി തോന്നാമെങ്കിലും, യഥാർത്ഥത്തിൽ യമുനാ നദിയിലെ വെള്ളം കറുത്ത നിറത്തിലും ദുർഗന്ധം വമിക്കുന്ന അവസ്ഥയിലും തന്നെയാണ്.
മൂന്ന് ദിവസത്തേക്ക് അഗ്നി കുണ്ട്, ഓഖ്‌ല ബാരേജുകൾ തുറന്നുവിട്ടു. കൂടാതെ, ജലനിരപ്പ് കുറഞ്ഞ് നദിയിൽ പതിവുപോലെ പതഞ്ഞൊഴുകുന്നത് ഒഴിവാക്കാനായി രാസലായനികൾ തുടർച്ചയായി ഒഴിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ തവണ ഛഠ് പൂജ സമയത്ത് ഷാമ്പു പോലെ തോന്നിക്കുന്ന മാലിന്യപ്പതയിൽ തലമുങ്ങി കുളിച്ചവരുടെയും പതയിൽ സ്വർഗം കണ്ടെത്തിയവരുടെയും ദൃശ്യങ്ങൾ രാജ്യാന്തര മാധ്യമങ്ങളിൽ വരെ ചർച്ചയായിരുന്നു. സമാനമായ നാണക്കേട് ഈ വർഷം ഒഴിവാക്കാൻ ഡൽഹി സർക്കാർ പ്രത്യേകം ജാഗ്രത പുലർത്തുന്നുണ്ടെന്നാണ് നിലവിലെ നീക്കങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.