15 January 2026, Thursday

Related news

January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 7, 2026
January 6, 2026

മുഖ്യമന്ത്രി ഇന്ന് നിലമ്പൂരിൽ

Janayugom Webdesk
നിലമ്പൂർ
June 1, 2025 8:28 am

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി പ്രചാരണത്തിന് ശക്തിപകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിലമ്പൂരിലെത്തും. വൈകിട്ട് നിലമ്പൂർ കോടതിപ്പടിയിൽ നടക്കുന്ന ഇടതുമുന്നണി കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സർക്കാരിനെതിരെ യുഡിഎഫ് രാഷ്ട്രീയ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് ഇടതുപ്രചാരണം നയിക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തുന്നത്. മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായി ഇടതു സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് കൂടിക്കാഴ്ച നടത്തും.അതേസമയം, എൻഡിഎയും ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. മൂന്ന് പേരുടെ പട്ടിക സംസ്ഥാന നേതൃത്വം തയ്യാറാക്കി. പ്രാദേശിക നേതാക്കളാണ് പട്ടികയിലുള്ളത്. ഇന്ന് കേന്ദ്ര നേതൃത്വവുമായി ആലോചിച്ചു അന്തിമ തീരുമാനം എടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.