17 December 2025, Wednesday

Related news

December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025

രാജ്യത്തെ മൂല്യങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണം ബിജെപിയെന്ന് മുഖ്യമന്ത്രി പിണറായി

Janayugom Webdesk
തിരുവനന്തപുരം
April 17, 2024 12:29 pm

രാജ്യത്തെ മൂല്യങ്ങള്‍ എല്ലാം തകര്‍ന്നുവെന്നും ‚രാജ്യത്തെ തകര്‍ച്ചയ്ക്ക് കാരണം ബിജെപിയാണെന്നും മുഖ്യമന്ത്രി പിണറായിവിജയന്‍.രാജ്യം ഇപ്പോള്‍ അപകടാവസ്ഥയിലാണ്. ന്യൂനപക്ഷ ആക്രമമമാണ് ആര്‍എസ്എസ് അജണ്ടയ ബിജെപി നടപ്പാക്കുന്നതും അതേ ആര്‍എസ്എസ് അജണ്ടയാണ്. ബിജെപിയുടെ ആഭ്യന്തര ശത്രുക്കല്‍ ന്യൂനപക്ഷങ്ങളും ‚കമ്മ്യൂണിസ്റ്റുകാരുമാണെന്നും മുഖ്യമനത്രി പിണറായി വിജയന്‍ പറഞ്ഞു. മതരാഷട്രമാണ് ബിജെപിയുടെ അജണ്ട.

മോഡിയുടെ വാഗ്ദാനങ്ങള്‍ ജനങ്ങല്‍ വിശ്വസിക്കുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങളിലും ആര്‍എസ്എസിന്റെ നിയന്ത്രണമുണ്ട്.പൗരത്വ നിയമ ഭേദഗതി ആര്‍എസ്എസ് അജണ്ടയാമ്.കോണ്‍ഗ്രസ് സംഘപരിവാറിനൊപ്പമാണ് നില്‍ക്കുന്നത്.

രാഹുല്‍ഗാന്ധിക്ക് പൗരത്വ നിയമ ഭേദഗതിയില്‍ മൗനമാണ്.കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രകടനപത്രികയിൽ നിയമം നടപ്പാക്കില്ലെന്നു പറഞ്ഞു. കോൺഗ്രസിന്റെ പ്രകടന പത്രികയിൽ അതില്ല. എം എം ഹസൻ കൃത്യമായി കോൺഗ്രസ് നിലപാട് പറഞ്ഞു. പൗരത്വ നിയമം നടപ്പാക്കാൻ മനസില്ലെന്ന്. കോൺഗ്രസ് പ്രകടനപത്രികയിൽ ആർഎസ്എസിന് എതിരെ ഒന്നുമില്ല. കേരളത്തിലെ 18 എം പിമാർസംഘപരിവാറിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Chief Min­is­ter Pinarayi says that BJP is the rea­son for the decline of val­ues ​​in the country

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.