16 December 2025, Tuesday

Related news

December 15, 2025
December 14, 2025
December 14, 2025
December 13, 2025
December 7, 2025
December 1, 2025
November 24, 2025
November 20, 2025
November 6, 2025
November 1, 2025

അൻവറിന്റെ ആരോപണങ്ങൾ തള്ളികളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

Janayugom Webdesk
ന്യൂഡല്‍ഹി
September 27, 2024 10:48 am

പി വി അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂർണമായും എൽഡിഎഫിനെയും സർക്കാരിനെയും അപകടപ്പെടുത്താനുള്ള ആരോപണങ്ങളാണ് അൻവറിന്റേത്. അന്വേഷണം നിഷ്പക്ഷമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ തന്നെ എന്താണ് അതിനുപിന്നിലെന്ന് സംശയമുണ്ടായിരുന്നു. നേരത്ത സംശയിച്ചതു പോലെയാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. പാർട്ടിക്കും എൽ‌ഡിഎഫിനും സർക്കാരിനുമെതിരെയാണ് അൻവർ സംസാരിച്ചത്. എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് അൻവർ പറഞ്ഞത്. അൻവറിന്റെ ഉദ്ദേശ്യം വ്യക്തമാണ്. അൻവർ പറഞ്ഞ കാര്യങ്ങളെ കുറിച്ചു വിശദമായി പറയേണ്ടതുണ്ട്. പിന്നീടൊരു ഘട്ടത്തിൽ ആ കാര്യങ്ങളെപ്പറ്റി വിശദമായി പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായി തിരിക്കും മുൻപ് കേരള ഹൗസിലെ കൊച്ചിൻ ഹൗസിനു മുന്നിൽ വച്ചാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. മാധ്യമങ്ങളെ കാണുന്നതിനു മുന്നേ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.