19 December 2025, Friday

Related news

December 19, 2025
December 11, 2025
December 6, 2025
December 3, 2025
November 2, 2025
October 21, 2025
October 20, 2025
October 18, 2025
October 17, 2025
October 14, 2025

ബിജെപി ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നു: മുഖ്യമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
April 20, 2024 12:34 pm

നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ 2019ല്‍ ഭരണ തുടര്‍ച്ചനേടിയപ്പോള്‍ തുടങ്ങിയ ഹിന്ദുത്വ അജണ്ട നടപ്പിലാക്കി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെയാണ് പൗരത്വ നിയമ ഭേദഗതി പാസാക്കിയതെന്നും ബിജെപിക്ക് ഹിന്ദുത്വ അജണ്ടയാളുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു

കലാപങ്ങളും കൂട്ടക്കൊലകളും നേരത്തെ ആസൂത്രണം ചെയ്തതതാണ്. ഗുജറാത്ത്, മണിപ്പൂര്‍ വംശഹത്യകള്‍ ഉദാഹരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനമുന്നയിച്ചു.

അടുത്ത കാലത്തായി പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും തരംതാണനിലയിലുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം തന്നെ കേരളത്തിന് ബോധ്യമായി വരികയാണെന്നും പൗരത്വ ഭേദഗതിയില്‍ കൃത്യമായൊരു നിലപാട് പറയാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:
Chief Min­is­ter Pinarayi Vijayan says BJP is imple­ment­ing RSS agenda

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.