
വര്‍ഗ്ഗീയത പോലെയുളള വിപത്തുകലെ ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള പൊലീസ് അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സബ് ഇന്സ്പെക്ട്രമാരുടെ 31-ാം ബാച്ചിന്റെ പാസിംങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. ലഹരി പോലെയുള്ള സാമൂഹിക വിപത്തുകളെയും ഗൗരവമായി കാണണം. ഇവയെല്ലാം പൂർണമായി ഉന്മൂലനം ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ രംഗത്തും കേരളാ പൊലീസ് രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. കുറ്റകൃത്യങ്ങൾ തടയുക മാത്രമല്ല പൊലീസിന്റെ ചുമതല. അത്യാവശ്യ ഘട്ടങ്ങളിൽ ജനങ്ങളോടൊപ്പം നിൽക്കേണ്ടതും അവരെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കേണ്ടതും അനിവാര്യമാണ്. ഇത് പ്രവൃത്തിയിലൂടെ കേരള പൊലീസ് തെളിയിച്ചിട്ടുണ്ട്. ദുരന്ത ഘട്ടങ്ങളിൽ ജനങ്ങൾ ആദ്യം വിളിക്കുന്നത് പൊലീസിനെയാണ്. അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണക്കാരായ ഏതൊരാളുടെയും ആവശ്യത്തോട് മുൻവിധി ഇല്ലാതെ ചെവി കൊടുക്കാൻ പൊലീസിന് കഴിയണം. ജനങ്ങളോട് സഹാനുഭൂതിയോടുകൂടി പെരുമാറാനും കഴിയണം. അവരുടെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കാനാകണം. സാമൂഹ്യവിരുദ്ധരായ കുറ്റവാളികളെ അകറ്റി നിർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, 104 ഇൻസ്പെക്ടർമാരാണ് ഇന്ന് സേനയുടെ ഭാഗമാകുന്നത്. ഇതില്‍ 26 പേർ എഞ്ചിനീയറിങ് ബിരുദധാരികളും മൂന്ന് പേര് എംബിഎക്കാരും 63 പേര് ബിരുദധാരികളുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.