കെ റെയിലിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിന് അനുകൂലമായ ജനമനസിനെ അട്ടിമറിക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്ന് മുഖ്യമന്ത്രി .എല്ലാ നേരും, നെറിയും ഉപേക്ഷിച്ചുള്ള പ്രവര്‍ത്തനമാണ് മാധ്യമങ്ങള്‍ നടത്തുന്നത്.
അതിനായി മാധ്യമങ്ങള്‍ നിരന്തരം പരിശ്രമിക്കുകയാണ്.ഒരു നാണവുമില്ലാതെയാണ് ആ പണി ചെയ്തുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വേഗമുള്ള റെയില്‍ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് . അതിനാലാണ് വന്ദേഭാരതിന് സ്വീകരണം ലഭിച്ചത്.
വന്ദേ ഭാരതിന് വേഗയാത്രയെന്ന ആവശ്യം പരിഹരിക്കാനായില്ല. കെ റെയിലിന് ഒരു കാലത്ത് അംഗീകാരം തരേണ്ടതായിട്ട് വരുമെന്ന് പറഞ്ഞിരുന്നു. ജനങ്ങള്‍ വേഗറെയില്‍ ആഗ്രഹിക്കുന്നു എന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
English Summary:
Chief Minister said that some media are trying to subvert public sentiment in favor of the government
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.