18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 10, 2025
April 10, 2025
April 8, 2025
April 5, 2025
April 2, 2025
March 29, 2025
March 25, 2025
March 24, 2025
March 24, 2025

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
April 10, 2025 10:58 am

ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ സിപിഒമാരുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട്‌ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സേനാംഗങ്ങൾക്കുള്ള സമ്മാന വിതരണം നടന്നു. 326 സേനാഗംങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് ആണ് നടന്നത്. പരിശീലന കാലയളവിൽ പൊലീസിന്റെ മികവ് ഉയർത്തുന്ന എല്ലാ പരിശീലനവും ലഭ്യമായിട്ടുണ്ട്.

പൊലീസിന് കൈകാര്യം ചെയ്യേണ്ടി വരുന്ന വിവിധ വിഷയങ്ങളെ കുറിച്ച് നല്ല അവബോധം ഉണ്ടാകുമാറാകുന്ന പരിശീലനം ആണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.സൈബർ കുറ്റകൃത്യം കൂടിവരുന്നു. ആ രംഗത്തും മികച്ച പരിശീലനം ആണ്. പൊലീസ് പല മേഖലകളിലും മികവ് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും നല്ല ക്രമസമാധാന രംഗം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. അതിൽ പൊലീസ് കാണിച്ച പാ‍ടവം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുറ്റവാളികളെ അതിവിദഗ്ധമായി കേരള പൊലീസിനെ പിടിക്കൂടാൻ കഴിഞ്ഞിരിക്കുന്നു. ഒന്നിന് പിറകെ ഒന്നായി പ്രത്യേക നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. 

കുറ്റം ചെയ്ത് നാട് വിട്ടവരെയും രാജ്യംവിട്ട പ്രതികളെയും പിടികൂടാൻ കഴിഞ്ഞു. ഇതെല്ലാം കേരള പൊലീസിനെ പ്രത്യേക രീതിയിൽ ഉയർത്താൻ ഇടയാക്കി.ഇന്നത്തെ കാലത്ത് സൈബർ കുറ്റകൃത്യങ്ങൾ വല്ലാതെ പെരുകുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ പൊലീസ് സേനയുടെ ഭാഗമാകുന്നു എന്നതാണ് കണ്ടു വരുന്നത്. അതിനാൽ പൊലീസ് സേനയ്ക്ക് ഇത് മികവാണ്. കുറ്റകൃത്യം നടന്നാൽ ഒരിക്കലും പിടിക്കപെടില്ലന്ന് കരുതിയ കുറ്റവാളികളെ അതിവിദഗ്ധമായി പിടികൂടാൻ പൊലീസ് സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സൈബർ കേസ് തെളിയിക്കുന്നതിനുള്ള മികവ് എടുത്തു പറയേണ്ടതാണ്. ഒരു പൊലീസ് സേനാംഗമാകാൻ ഉള്ള മികവിന് ഇത് മാത്രം പോരാ.

കേരളത്തിലെ പൊലീസ് സേനയുടെ മുഖം ആപത്ത് ഘട്ടങ്ങളിൽ സംരക്ഷകനായി മാറുന്നു. ജനം നെഞ്ചേറ്റിയ കാര്യമാണിത്. അക്ഷരാർത്ഥത്തിൽ ജനമൈത്രി പൊലീസ് ആയി കേരള പൊലീസ് മാറിയിരിക്കുന്നു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നു. എല്ലാ രീതിയിലും സേനയുടെ മികവ് വർദ്ധിപ്പിക്കാൻ ആവണം നിങ്ങൾ പ്രവർത്തിക്കേണ്ടത്.നമ്മുടെ നാട്ടിൽ കാണുന്ന ചില ദുഷ്പ്രവണതകൾ പൊലീസ് സേനയിലും കടന്ന് വന്നേക്കാം. ഒരുതരത്തിലുള്ള ദുഷ്പ്രവണതകൾക്കും താൻ ഇരയാകില്ല എന്ന നിർബന്ധം ഉണ്ടാകണം. ഓരോരുത്തരും മികച്ച പ്രവർത്തനം നടത്തുന്ന ആളായി മാറുക. ശോഭനമായ സർവീസ് ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.