19 January 2026, Monday

Related news

January 8, 2026
January 8, 2026
January 2, 2026
December 28, 2025
December 27, 2025
December 22, 2025
December 16, 2025
November 29, 2025
November 27, 2025
November 25, 2025

കര്‍ണാടകയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

Janayugom Webdesk
ന്യൂഡല്‍ഹി
October 16, 2025 4:08 pm

കര്‍ണാടകയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.തമിഴ് നാട്ടിലേതുപോലെ സമാനമായ രീതിയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇക്കാര്യം ആവശ്യപ്പെട്ടതിന് പ്രിയങ്ക് ഖാര്‍ഗെയ്ക്ക് വധഭീഷണി വരെ ഉണ്ടായെന്നും സിദ്ധരാമയ്യ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ ആര്‍എസ്എസ് ശാഖകളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഐടി മന്ത്രി പ്രിയങ്ക് ഖര്‍ഗെ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

പൊതുസ്ഥലങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിനുപിന്നാലെ പ്രിയങ്ക് ഖര്‍ഗെയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ വന്നു. തമിഴ്‌നാട് മോഡല്‍ കര്‍ണാടക പിന്തുടരണമെന്ന് മാത്രമായിരുന്നു പ്രിയങ്ക് പറഞ്ഞത്. അതില്‍ എന്താണ് തെറ്റ്? തമിഴ്‌നാട്ടിലെ ആര്‍എസ്എസ് നിരോധനത്തെക്കുറിച്ചുളള വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രിയങ്ക് ഖര്‍ഗെയോ ഞാനോ അത്തരം ഭീഷണികളെ ഭയപ്പെടുന്നില്ല സിദ്ധരാമയ്യ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പാര്‍ക്കുകള്‍, ദേവസ്വം വകുപ്പിന് കീഴിലുളള ക്ഷേത്രങ്ങള്‍ എന്നിവയുടെ പരിസരത്ത് ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് നിരോധിക്കണമെന്നായിരുന്നു പ്രിയങ്ക് ഖാര്‍ഗെയുടെ ആവശ്യം. ഭരണഘടനയുടെ അന്തസ്സത്തയ്ക്കും രാജ്യത്തിന്റെ ഐക്യത്തിനും ആര്‍എസ്എസ് എതിരാണെന്നും ശാഖകളിലൂടെ വിദ്യാര്‍ത്ഥികളില്‍ ചെറുപ്രായത്തില്‍ തന്നെ വിദ്വേഷത്തിന്റെ വിത്ത് പാകുകയാണെന്നും പ്രിയങ്ക് ഖര്‍ഗെ ആരോപിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.