24 December 2024, Tuesday
KSFE Galaxy Chits Banner 2

പി വി അന്‍വറിനെതിരെ ക്രിമിനല്‍ കേസ് നല്‍കി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി

Janayugom Webdesk
തിരുവനന്തപുരം
November 15, 2024 3:48 pm

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ ക്രിമിനല്‍ കേസ് നല്‍കി സിപിഐ(എം) നേതാവും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി ശശി.തലശേരി, കണ്ണൂര്‍ കോടതികളിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.അപകീര്‍ത്തികരിമായ പ്രസ്ഥാവനകള്‍ നടത്തിയതിനാലാണ് പിവി അന്‍വറിനെതിപെ നിലവില്‍ കേസ് എത്തിയിരിക്കുന്നത്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പി ശശി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു ഇതിന് അൻവർ മറുപടി നൽകാത്തതിനെ തുടർന്നാണ് നടപടി.

ശശിക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരുന്നത്.ക‍ഴിഞ്ഞ മാസം മൂന്നിന് പിവി അൻവറിന് പി ശശി വക്കീൽ നോട്ടീസ് അയച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് അൻവർ നൽകിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീൽ നോട്ടീസ് അയച്ചത്. പാർട്ടി സെക്രട്ടറിക്ക് നൽകിയ കത്ത് അൻവർ പിന്നീട് മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ശശി അയച്ചിരിക്കുന്ന വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.

നോട്ടീസിന് മറുപടി നൽകാത്ത സാഹചര്യത്തിലാണ് ക്രിമിനൽ നടപടിയുമായി പി ശശി മുന്നോട്ട് പോവുന്നത്. പി ശശിക്കെതിരെ വാർത്താസമ്മേളനങ്ങളിലും പരിപാടികളിലും അൻവർ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇതിനൊക്കെയും മറുപടിയില്ലാത്ത സാഹചര്യത്തിലാണ് ക്രിമിനൽ കേസ് നൽകിയിരിക്കുന്നത്.

TOP NEWS

December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.