4 March 2026, Wednesday

Related news

March 2, 2026
February 26, 2026
February 23, 2026
February 22, 2026
February 19, 2026
February 18, 2026
February 14, 2026
February 12, 2026
February 11, 2026
February 11, 2026

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും

Janayugom Webdesk
കൊല്ലം
December 1, 2023 9:37 am

കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തയും അന്വേഷണസംഘം കുട്ടിയുടെ അച്ഛന്റെ മൊഴിയെടുത്തിരുന്നു. ഇന്ന് കൊല്ലം റൂറൽ എസ് പി ഓഫീസിൽ ഹാജരാക്കാൻ അച്ഛൻ റെജിക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

പത്തനംതിട്ടയിൽ രജി താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് മൊബൈൽ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ഒ ഇ ടി പരീക്ഷയുമായി ബന്ധപ്പെട്ട സംഘങ്ങളെ കുറിച്ചുള്ള കൂടുതൽ കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലായിട്ടുണ്ടെന്ന് സൂചന. ഓയൂരിൽ നിന്ന് പ്രതികൾ കുട്ടിയുമായി സഞ്ചരിക്കുന്ന കൂടുതൽ സി സി ടി വി ദ്യശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേസില്‍ ഒരു പ്രതി നഴ്സിങ് കെയര്‍ ടേക്കറെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ നഴ്സിങ് റിക്രൂട്ടിങ് തട്ടിപ്പിനിരയായെന്ന സംശയത്തില്‍ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. 

Eng­lish sum­ma­ry: Child abduc­tion inci­dent in Kol­lam: State­ment of the child’s father will be taken

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.