22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024
December 6, 2024

മരിച്ചെന്ന് കരുതി പൊതു ദര്‍ശനത്തിനുവെച്ച കുട്ടി മൂത്രമൊഴിച്ചു: മരിച്ചെന്ന് ഡോക്ടര്‍മാര്‍, ഇല്ലെന്ന് കുടുംബം

Janayugom Webdesk
നെടുങ്കണ്ടം
April 30, 2022 9:27 pm

പൊതുദര്‍ശനത്തിന് വെച്ച മരിച്ച കുട്ടി മൂത്രമെഴിച്ചു. കുട്ടി മരിച്ചില്ലായെന്ന് കരുതി വീട്ടുകാര്‍ ഉടന്‍ തന്നെ തൊട്ടടുത്ത മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം പാറത്തോട്ടിലാണ് സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം ഉണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് ഒന്‍പത് വയസുകാരന്‍ ഇടുക്കി പാറത്തോട് സ്വദേശിയായ കാര്‍ത്തിക്കിന്റെ മകന്‍ സന്തോഷ് കുമാര്‍ ചികിത്സയിലിരിക്കെ രാവിലെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ച കുട്ടിയുടെ മൃതദേഹത്തില്‍  ഉടുപ്പിച്ച വസ്ത്രങ്ങള്‍ മൂത്രത്തില്‍ നനഞ്ഞതോടെയാണ് കുട്ടി ജീവിച്ചിരുപ്പുണ്ടെന്ന സംശയം വീട്ടുകാര്‍ക്ക് ഉടലെടത്തത്. ഉടന്‍ തന്നെ ഉടുമ്പന്‍ചോലയിലെ ആശുപത്രയില്‍ കുട്ടിയെ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടി മരിച്ചതാണെന്ന് സ്ഥിരീകരിച്ചു.  ഇത്തരത്തില്‍ സംഭവിക്കാമെന്നാണ് ആരോഗ്യവിദഗ്ധക്തരുടെ അഭിപ്രായം.

വെള്ളിയാഴ്ച വൈകിട്ട് പൊറോട്ട കഴിച്ചതിനെ തുടര്‍ന്ന് കുട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അപസ്മാര രോഗിയായ കുട്ടിയ്ക്ക് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന്, ദേഹാസ്വാസ്ഥ്യവും ശര്‍ദ്ധിയും ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ കുട്ടിയെ കല്ലാറ്റിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിയ്ക്കാന്‍ ആയില്ല.  സന്തോഷ് വര്‍ഷങ്ങളായി അപസ്മാരത്തിന് ചികിത്സയിലായിരുന്നു. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുകയുമായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ.  മൃതദേഹം പോസ്‌റ്മാര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. ഉടുമ്പന്‍ചോല പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Eng­lish Sum­ma­ry: child con­firmed died uri­nat­ed make confusion

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.