22 November 2024, Friday
KSFE Galaxy Chits Banner 2

കൃഷിഭവന്റെ ആദരം നേടി കുട്ടികർഷകൻ

Janayugom Webdesk
ചെങ്ങന്നൂർ
August 10, 2022 1:02 am

കൃഷിയിൽ താല്പര്യം ഉള്ള പുതുതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷിവകുപ്പ് നൽകുന്ന വിദ്യാർഥി കർഷകനുള്ള ബഹുമതിയ്ക്ക് എം എം. എ. ആർ. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി മാധവ് എസ്. അമ്പാടി അർഹനായി.

ലോക്ഡൗൺ സമയത്ത് വിനോദത്തിനായി ആരംഭിച്ച പച്ചക്കറി കൃഷി വിജയമാണെന്ന് കണ്ടപ്പോൾ കൂടുതൽ ശ്രദ്ധയോടെ കൃഷി ചെയ്തു തുടങ്ങി. പയർ, വെണ്ട, ചീര, പച്ചമുളക്, തക്കാളി, വഴുതന, കോവൽ തുടങ്ങിയ പച്ചക്കറികൾ മാധവിന്റെ കൃഷിത്തോട്ടത്തിൽ സുലഭമായി വിളഞ്ഞു. തന്റെ കൃഷിരീതി കൂട്ടുകാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ആരംഭിച്ച യൂട്യൂബ് ചാനൽ ഏറെശ്രദ്ധിച്ച കൃഷിവകുപ്പ് അധികൃതരാണ് മാധവിനെ ഈ ബഹുമതി യിലേക്ക് തിരഞ്ഞെടുത്തത്. 

ചിങ്ങം ഒന്നിന് കാർഷിക ദിനത്തിൽ നടത്തപ്പെടുന്ന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എംപിയിൽ നിന്ന് മാധവ് അവാർഡ് ഏറ്റുവാങ്ങും. അവർഡിന് അർഹനായ മാധവിനെ ഓഗസ്റ്റ് 12ന് MMAR സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

ചെങ്ങന്നൂർ മൈക്രോസെൻസ് കംപ്യൂട്ടേഴ്സ് ഡയറക്ടർ സന്തോഷ് അമ്പാടിയുടെയും, ഹയർസെക്കൻഡറി വിഭാഗം അധ്യാപിക സംഗീത എം. ദാസിന്റെയും മകനാണ് മാധവ്. സഹോദരി മീനാക്ഷി പ്ലസ് വൺ വിദ്യാർഥിനിയാണ്. 

Eng­lish sum­ma­ry: child farmer recog­nised by krishibhavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.