17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 24, 2024
July 10, 2024
March 25, 2024
December 16, 2023
February 15, 2023
February 6, 2023
February 5, 2023
February 5, 2023
February 4, 2023
February 3, 2023

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ബാലവിവാഹം; വരനും രക്ഷിതാക്കൾക്കുമെതിരെ കേസ്

Janayugom Webdesk
കോഴിക്കോട്
November 24, 2022 7:19 pm

പ്രായപൂർത്തിയാകാതെ പെൺകുട്ടിയുടെ വിവാഹം നടത്തിയതിനെ തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾക്കും വരനുമെതിരെ കേസെടുത്തു. കോഴിക്കോട് പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂരിലാണ് ബാലവിവാഹം നടന്നത്. ഒരാഴ്ച്ച മുമ്പ് കുറ്റിക്കാട്ടൂരിലെ ഒരു മത സ്ഥാപനത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ ഇരുപത്തിഅഞ്ചുകാരനുമായാണ് കുറ്റിക്കാട്ടൂർ സ്വദേശിനിയായ 17 കാരിയുടെ വിവാഹം നടത്തിയത്. ചൈൽഡ് പ്രൊട്ടക്ക്ഷൻ ഓഫീസർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് പൊലീസ് കുട്ടിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ പതിനെട്ട് വയസ് പൂർത്തിയാകാൻ അഞ്ച് മാസം കൂടി വേണം എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ചൈൽഡ് ഡവലപ്മെന്റ് ഓഫീസർ എന്നിവരുടെ പരാതിയിൽ ബാലവിവാഹ നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. നിലവിൽ മെഡിക്കൽ കോളേജ് പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

കുട്ടിയുടെ പ്രായം സംബന്ധിച്ച് കൂടുതൽ അന്യേഷണത്തിനു ശേഷം വ്യക്തത വരുത്തി അറസ്റ്റടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങാനാണ് പൊലീസിന്റെ നീക്കം. അതിനു വേണ്ടി മെഡിക്കൽ കോളേജ് പൊലീസ് ഇൻസ്പെക്ടർ എം എൽ ബെന്നി ലാലുവിന്റെ നേതൃത്ത്വത്തിൽ ഊർജ്ജിതമായ അന്യേഷണം നടക്കുന്നുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ഉറപ്പായാൽ വൈദ്യപരിശോധന നടത്തി ആവശ്യമെങ്കിൽ പോക്സോ നിയമപ്രകാരം കേസെടുക്കുമെന്നും മെഡിക്കൽ കോളേജ്പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Child mar­riage in Kozhikode Kutikatur; Case against groom and parents

You may also like this video 

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.