26 April 2024, Friday

Related news

April 24, 2024
April 15, 2024
April 3, 2024
March 25, 2024
March 25, 2024
March 12, 2024
February 24, 2024
February 20, 2024
February 14, 2024
February 13, 2024

ശെെശവ വിവാഹം: നടപടി കടുപ്പിച്ച് അസം സര്‍ക്കാര്‍

Janayugom Webdesk
ദിസ്‍പുര്‍
February 5, 2023 10:59 pm

ശെെശവ വിവാഹത്തിനെതിരെയുള്ള നടപടി കടുപ്പിച്ച് അസം സര്‍ക്കാര്‍. സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ 4074 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2258 പേര്‍ അറസ്റ്റിലായി. കഴിഞ്ഞ രണ്ട് ദിവസമായി അസം പൊലീസ് നടത്തിയ തിരച്ചിലില്‍ ആയിരത്തിലധികം പേരാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ശൈശവവിവാഹ നിരോധന നിയമം പ്രബല്യത്തിലുള്ളതായി ഭൂരിഭാഗം ജനങ്ങള്‍ക്കും അറിവില്ലെന്നാണ് പൊലീസ് പറയുന്നത്. നിയമമുണ്ടെന്ന് അറിയാമെങ്കിലും കർശനമായ നടപടി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നാണ് ഒരു വിഭാഗത്തിന്റെ പ്രതികരണം. ശൈശവ വിവാഹത്തിനെതിരായ നീക്കങ്ങൾ 2026 ലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ തുടരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറയുന്നു.

14 വയസിനു താഴെയുള്ള കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷൻമാർക്കെതിരെ പോക്‌സോ നിയമപ്രകാരവും 14–18 വയസിനിടയിലുള്ള കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷൻമാർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്യാനാണ് അസം സർക്കാരിന്റെ തീരുമാനം. അതിനിടെ, സർക്കാരിന്റെ നടപടിക്കെതിരെയും അറസ്റ്റുകൾക്കെതിരെയും വ്യാപക പ്രതിഷേധമാണ് വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. 

ധുബ്രി ജില്ലയിലെ തമർഹട്ടിൽ, ശൈശവ വിവാഹത്തിന്റെ പേരിൽ ഒരാളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 200ലധികം സ്ത്രീകൾ പൊലീസ് സ്റ്റേഷൻ വളയുകയും ഹൈവേ ഉപരോധിക്കുകയും ചെയ്തു. കേസിൽ പിതാവ് അറസ്റ്റിലാകുമെന്ന് ഭയത്തിൽ ഒരു യുവതി ആത്മഹത്യ ചെയ്തിരുന്നു. 

Eng­lish Summary;Child mar­riage: Assam govt tight­ens action
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.