20 May 2024, Monday

Related news

August 5, 2023
July 31, 2023
June 4, 2023
September 15, 2022
August 29, 2022
May 16, 2022
March 31, 2022
February 28, 2022
February 11, 2022
October 20, 2021

കുട്ടികളെ പോലീസ് മർദ്ദിച്ച സംഭവം: അന്വേഷണം നടത്തി നടപടിയെടുക്കാൻ കമ്മിഷൻ ഉത്തരവ്

Janayugom Webdesk
തിരുവനന്തപുരം
September 13, 2021 6:09 pm

ഓൺലൈൻ പഠനത്തിനിടെ പ്രായപൂർത്തിയാകാത്ത നാലു കുട്ടികളെ കാട്ടാക്കട പോലീസ് കേബിൾ വയർ കൊണ്ട് മർദ്ദിക്കുകയും സ്റ്റേഷനിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. കമ്മിഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ്കുമാർ, അംഗം കെ. നസീർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്.

വസ്തുതകളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അനേ്വഷണം നടത്താനും സംഭവവുമായി ബന്ധപ്പെട്ട് സബ് ഇൻസ്‌പെക്ടർമാരായ ടി.അനീഷ്, സുരേഷ്‌കുമാർ, പോലീസുകാരായ അനുരാഗ്, ബിനു എന്നിവർക്കെതിരെ ആരംഭിച്ച വകുപ്പുതല നടപടി സമയബന്ധിതമായി പൂർത്തിയാക്കാനുമാണ് കമ്മീഷൻ ഉത്തരവായത്. ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടി 30 ദിവസത്തിനകം അറിയിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. 

സംഭവത്തെ തുടർന്ന് കഴിഞ്ഞ ജൂൺ 7ന് കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ സംഭവസ്ഥലം സന്ദർശിച്ച് പോലീസ് വാഹനത്തിൽ നിന്നും കുട്ടികളെ മർദ്ദിക്കാൻ ഉപയോഗിച്ചതായി പറയുന്ന കേബിൾ വയർ കണ്ടെടുത്തിരുന്നു.

Eng­lish Sum­ma­ry : Child rights com­mis­sion on beat­ing chil­dren study­ing online by police

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.