ആശുപത്രിയില്‍ നിന്ന് നവജാത ശിശുക്കള്‍ മോഷ്ടിക്കപ്പെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ആശുപത്രിക്കാണെന്ന് സുപ്രീംകോടതി. കുട്ടികളെ നഷ്ടപ്പെട്ടാല്‍ ആശുപത്രിയുടെ ലൈസന്‍സ് ഉടന്‍ തന്നെ റദ്ദാക്കുമെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് വര്‍ധിക്കുന്നതില്‍ കോടതി വലിയ ആശങ്കയും പ്രകടിപ്പിച്ചു .യുപിയില്‍ നിന്ന് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോയ കേസുകളിലെ 13 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത് റദ്ദാക്കി.
പ്രതികളുടെ ജാമ്യഹർജിയിൽ ചോദ്യം ഉന്നയിക്കാഞ്ഞ ഉത്തർപ്രദേശ് സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഇത്തരം വിഷയങ്ങളെ സർക്കാർ നിസാരമായാണ് കരുതുന്നതും കേസിന് ആവശ്യമുള്ള ഗൗരവം സർക്കാർ നൽകുന്നില്ലെന്നും കോടതി ഓർമ്മപ്പെടുത്തി. ജാമ്യം നൽകിയ അലഹബാദ് ഹൈക്കോടതി നടപടിയെ ഉത്തരവാദിത്തമില്ലാത്തതെന്നും കോടതി നിരീക്ഷിച്ചു.
ഒരു സ്ത്രീ തന്റെ കുഞ്ഞിനെ പ്രസവിക്കാൻ ആശുപത്രിയിൽ വരുമ്പോൾ നവജാത ശിശുവിനെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കേണ്ടത് ആശുപത്രി ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ് എന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരുടേതാണ് നിരീക്ഷണം. കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.