27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 16, 2025
April 6, 2025
April 1, 2025
March 18, 2025
March 18, 2025
March 1, 2025
February 15, 2025
January 8, 2025
December 5, 2024

എഐവൈഎഫിന്റെ ഭവന പദ്ധതിയിൽ അണിചേർന്ന് കുരുന്നുകൾ

Janayugom Webdesk
തൃശൂര്‍
August 13, 2024 11:45 am

വയനാടിനെ ചേർത്തു പിടിക്കാൻ കേരളക്കരയാകെ ഒന്നിച്ച് മുന്നേറുമ്പോള്‍ മുതിര്‍ന്നവര്‍ക്കൊപ്പം സഹജീവികള്‍ക്കായി കൈകോര്‍ക്കുകയാണ് കുരുന്നുകളും. വയനാടിനായി എഐവൈഎഫ് പണിതു നൽകുന്ന 10 വീടുകള്‍ക്കുള്ള ധനസമാഹരണത്തില്‍ ദിനംപ്രതി നിരവധി കുഞ്ഞുങ്ങളാണ് തങ്ങളുടെ സമ്പാദ്യവും സമ്മാനങ്ങളുമായി പങ്കുചേരുന്നത്. ‘വയനാടിനായി ഒരുകൈത്താങ്ങ്’ എന്ന ക്യാമ്പയിനില്‍ ജില്ലയിലെ വിവിധ യൂണിറ്റ്-മണ്ഡലം കേന്ദ്രങ്ങളിലായി എഐവൈഎഫിനൊപ്പം കുട്ടികളാണ് പങ്കാളികളായി. 

തൃശൂർ പാണഞ്ചേരിയിൽ അഞ്ച് വയസുകാരി ശിവന്യ സനിൽ സൈക്കിൾ വാങ്ങുവാന്‍ സ്വരുക്കൂട്ടിയ സമ്പാദ്യമാണ് വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി എഐവൈഎഫിനു കൈമാറിയത്. സിപിഐ പാണഞ്ചേരി ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറയുടെയും അമൃത ദമ്പതികളുടെ മകളാണ് ശിവന്യ. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അം​ഗം കനിഷ്കന്റെയുംരശ്മിയുടെയും മകൾ കാർത്തിക തന്റെ സമ്പാദ്യനിധി ഭവന പദ്ധതിയിലേക്ക് സംഭാവന ചെയ്തു. നാട്ടിക മണ്ഡലത്തിലെ ഷാജി-ഷാലിനി ദമ്പതികളുടെ മകൾ അമ്മു സമ്പാദ്യ കുടുക്ക ഭവനനിർമാണ പദ്ധതിയിലേക്ക് കൈമാറി.

എഐവൈഎഫ് ആളൂർ മേഖല കമ്മിറ്റി അം​ഗം കെ യു ജയദേവൻ‑രേഷ്മ ദമ്പതികളുടെ മക്കളായ നൈനികയും, നൈദിക്കും സൈക്കിൾ വാങ്ങാൻ ആയി സ്വരുക്കൂട്ടിയ സമ്പാദ്യവും കൈമാറി. ആളൂർ പഞ്ചായത്തിലെ ഷിനോയ് ഷൈബിന ദമ്പതികളുടെമകൻ ഇച്ചു എഐവൈെഎഫിന്റെ ഭവന പദ്ധതയിൽ പങ്കാളിയായി. കഴിഞ്ഞ കുറെ നാളുകളായി കൂട്ടിവച്ചിരുന്ന കുഞ്ഞു കുടുകയാണ് എഐവൈഎഫ് ഒരുക്കുന്ന ഭവന നിർമ്മാണത്തിന് സംഭാവന ചെയ്തത്. 

സിപിഐ അളഗപ്പ ഈസ്റ്റ് ലോക്കൽ സെക്രട്ടറി വി കെ അനീഷ്-മിതു ദമ്പതികളുടെ മക്കളായ ആമിയും കുഞ്ഞുവും അവരുടെ സമ്പാദ്യവും വയനാടിനായി കൈമാറി. സിപിഐ ചാഴൂർ ലോക്കൽ കമ്മിറ്റി അംഗം കെ എസ് ഷൈജുവിന്റെ മക്കൾ മഹാദേവുംശ്രീഹരിയും അവരുടെ കുടുക്ക വയനാടിന് നല്‍കി. കൂർക്കഞ്ചേരിയിലെ രവീണിന്റെ മക്കളായ ആദിയും ആദിഷും അവരുടെ സമ്പാദ്യ നിധി നല്‍കി. എഐവൈഎഫ് പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം റിന്റോ ഷോബി ദമ്പതികളുടെ മക്കളായ എയ്ഞ്ചലീന ആൻവിയ കുറെ നാളായി സ്വരുക്കൂട്ടിയ സമ്പാദ്യവും എഐവൈഎഫിന് കൈമാറി. എഐവൈഎഫ് പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം രഞ്ജിത്ത് നവ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയും തന്റെ കുഞ്ഞിക്കുടുക്ക എഐവൈഎഫിന് കൈമാറി.

Eng­lish Sum­ma­ry: Chil­dren par­tic­i­pat­ing in AIYF’s hous­ing project

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.