21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 7, 2025
December 24, 2024
December 21, 2024
December 13, 2024
December 12, 2024
December 9, 2024
December 3, 2024
December 3, 2024
October 15, 2024
September 17, 2024

വിജ്ഞാനത്തിന്റെ നൂതന ലോകങ്ങള്‍ കുട്ടികള്‍ പരിചയിക്കണം: മന്ത്രി ആന്റണി രാജു

Janayugom Webdesk
തിരുവനന്തപുരം
April 3, 2023 7:56 pm

വിജ്ഞാനത്തിന്റെ നൂതന ലോകങ്ങള്‍ കുട്ടികള്‍ പരിചയിക്കണം എന്ന്‌ ഗതാഗതവകുപ്പു മന്ത്രി ആന്റണി രാജു. മത്സരത്തിന്റെ കാലഘട്ടത്തില്‍ കഠിനപരിശ്രമത്തിലൂടെ കുട്ടികള്‍ അറിവു സമ്പാദിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രൊഫ.എന്‍.കൃഷ്‌ണപിള്ള ഫൗണ്ടേഷനില്‍ ആരംഭിച്ച സിവില്‍ സര്‍വ്വീസ്‌ ഫൗണ്ടേഷന്റെ അവധിക്കാല ക്ലാസുകളുടെ ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ‘അക്ഷരം മുതല്‍ ഐഎഎസ്‌ വരെ’ എന്ന പ്രഖ്യാപിതലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ടാലന്റ്‌ ഡവലപ്‌മെന്റ്‌ കോഴ്‌സും ഹയര്‍ സെക്കണ്ടറി, കോളജ്‌ വിദ്യാര്‍ത്ഥികള്‍ക്കുള്ള സിവില്‍ സര്‍വ്വീസ്‌ ഫൗണ്ടേഷന്‍ കോഴ്‌സും മന്ത്രി ഉദ്‌ഘാടനം ചെയ്‌തു.

പ്രൊഫ.എന്‍ കൃഷ്‌ണപിള്ള സ്‌മാരക ഗ്രന്ഥശാലയോടനുബന്ധിച്ച്‌ മലയാളം ലാംഗ്വേജ്‌ ലാബ്‌ സ്ഥാപിക്കുന്നതിനായി എം.എല്‍.എയുടെ പ്രത്യേക വികസനനിധിയില്‍നിന്ന്‌ 10,64,902 രൂപ അനുവദിച്ചിരിക്കുന്നതായി സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി പ്രഖ്യാപിച്ചു. സിവില്‍ സര്‍വ്വീസ്‌ പരീക്ഷകള്‍ ലക്ഷ്യമാക്കിയുള്ള ഈ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ഉയര്‍ന്ന നിലയിലുള്ള ഉദ്യോഗം വഹിക്കാനുള്ള പ്രാപ്‌തിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, കോഴ്‌സ്‌ ഡയറക്‌ടര്‍ പി.കെ.ശങ്കരന്‍ കുട്ടി, എസ്‌. ഗോപിനാഥ്‌, ഉമ്മന്‍ വര്‍ഗ്ഗീസ്‌, സാവിത്രീദേവി, ബി.സനില്‍കുമാര്‍, ജി.ശ്രീറാം എന്നിവര്‍ സംബന്ധിച്ചു.

Eng­lish Summary:Children should be exposed to advanced worlds of knowl­edge: Min­is­ter Antony Raju
You may also like this video
Chil­dren should be exposed to advanced worlds of knowl­edge: Min­is­ter Antony Raju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.