31 March 2025, Monday
KSFE Galaxy Chits Banner 2

ശാസ്ത്രത്തെ അടുത്തറിഞ്ഞ് കുട്ടികള്‍

Janayugom Webdesk
ആലപ്പുഴ
November 9, 2021 7:42 pm

ഓൺലൈൻ കാലത്തും അല്ലാതെയും കുട്ടികൾ പരിചയപ്പെട്ട ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തു കൊണ്ട് ആര്യാട് ഗവണ്‍മെന്റ് എച്ച് എസ് എൽ പി എസിൽ ശാസ്ത്രോത്സവത്തിന് തുടക്കമായി. ശാസ്ത്രത്തിന്റെ അത്ഭുതലോകം നേരിട്ടനുഭവിക്കാൻ അവസരം ലഭിച്ചപ്പോൾ ഓൺലൈൻ ക്ലാസിന്റെ വിരസത തീർക്കാനും നേരിട്ടുള്ള പരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്രത്തെ അടുത്തറിയാനും കുട്ടികൾക്കു കഴിഞ്ഞു.

ആജ്ഞയ്ക്കനുസരിച്ച് മഴ പെയ്യിക്കാനും നിർത്താനും വെള്ളത്തിൽ മുക്കിയ ഗ്ലാസിലെ കടലാസ് നനയാതെ എടുക്കുവാനും ബലൂൺ അടുത്തെത്തുമ്പോൾ കടലാസ് കഷണങ്ങളെ ഡാൻസ് കളിപ്പിക്കുവാനും ഊതാതെ ബലൂൺ വീർപ്പിക്കാനും വെള്ളം നിറഞ്ഞ ഗ്ലാസ് കമിഴ്ത്തി പിടിച്ചു കൊണ്ട് വെള്ളം താഴെ പോകാതെ നിർത്തുവാനുമൊക്കെ ശാസ്ത്രത്തിലെ അത്ഭുത പ്രതിഭാസങ്ങളിലൂടെ കുട്ടികൾക്ക് അവസരമൊരുക്കുന്നതായിരുന്നു ശാസ്ത്രോത്സവം.

ഇത്തരം പ്രവർത്തനങ്ങളിലൂടെ രസകരമായ ക്ലാസ് അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുമെന്നും അത് കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്നും ഒരാഴ്ച നീണ്ടു നിൽക്കുന്ന ശാസ്ത്രോത്സവം പരിപാടി കുട്ടികൾക്ക് ശാസ്ത്രത്തെ അടുത്തറിയുന്നതിനും ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ഉപകരിക്കുമെന്നും അധ്യാപകർ അഭിപ്രായപ്പെട്ടു.

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.